എന്താണ് ഭാരത് സ്റ്റേജ് എമിഷന്‍ മാനദണ്ഡങ്ങള്‍?
വാഹന എഞ്ചിനില്‍ നിന്നും പുറന്തള്ളുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് അഥവാ ബി എസ് ഇ എസ്.
വാഹന എഞ്ചിനില്‍ നിന്നും പുറന്തള്ളുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍...
വാഹന എഞ്ചിനില്‍ നിന്നും പുറന്തള്ളുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് അഥവാ ബി എസ് ഇ എസ്. വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഇതിന്റെ മാനദണ്ഡങ്ങളും സമയക്രമവും നിശ്ചയിച്ചിരിക്കുന്നത്.
പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയവയുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ് (ബി എസ്).
യൂറോപ്യന്‍ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി മലിനീകരണ വായുവിന്റെ മാനദണ്ഡങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത് 2000 ലാണ്. അതിനുശേഷം ക്രമാനുഗതമായി കര്‍ശനമായ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. 2010 ഒക്ടോബര്‍ മുതല്‍ ബി എസ് 3 മാനദണ്ഡങ്ങള്‍ രാജ്യത്തുടനീളം നടപ്പിലാക്കി. 13 പ്രധാന നഗരങ്ങളില്‍, ബി എസ് 4 എമിഷന്‍ മാനദണ്ഡങ്ങള്‍ 2010 ഏപ്രില്‍ മുതല്‍ നിലവിലുണ്ട്. 2017 ഏപ്രില്‍ മുതല്‍ ബി എസ് 4 രാജ്യത്തുടനീളം നടപ്പിലാക്കി. 2016 ല്‍, ബിഎസ് 5 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും 2020 ഓടെ ബി എസ് 6 സ്വീകരിക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
2017 നവംബര്‍ 15 ന്, പെട്രോളിയം മന്ത്രാലയം, പൊതു എണ്ണ വിപണന കമ്പനികളുമായി കൂടിയാലോചിച്ച്, 2020 ഏപ്രില്‍ 1 ന് പകരം 2018 ഏപ്രില്‍ 1 മുതല്‍ ബി എസ് 6 പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. ഡെല്‍ഹിയിലെ ഉയര്‍ന്ന വായുമലിനീകരണമായിരുന്നു ഈ നടപടി വേഗത്തിലാക്കാന്‍ പെട്രോളിയം മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ 2020 എന്ന കണക്കുകൂട്ടലില്‍ മുന്നോട്ട് പോയ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് ഈ തീരുമാനത്തെ അംഗീകരിക്കാനായില്ല. ഇരുചക്രവാഹനങ്ങള്‍ക്കുള്ള 2 സ്‌ട്രോക്ക് എഞ്ചിന്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കിയതും, മാരുതി 800 ന്റെ ഉത്പാദനം നിര്‍ത്തലാക്കിയതും, ഇലക്ട്രോണിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും വാഹന മലിനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലമാണ്.
വായുമലിനീകരണം വലിയ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും വായു മലിനീകരണം ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവക്ക് കാരണമാകുകയും ചെയ്യുന്നു. 2010 ലെ കണക്കനുസരിച്ച് 6,20,000 അകാലമരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. കൂടാതെ ഇന്ത്യയിലെ വായു മലിനീകരണം മൂലമുള്ള ആരോഗ്യ ചെലവ് ജിഡിപിയുടെ 3 ശതമാനം ആണെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ളത് ബി എസ് 6 സ്റ്റേജാണ്. ബി എസ് 4 ഇന്ധനവും ബി എസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ സള്‍ഫറിന്റെ അംശമാണ്. ബി എസ് 4 ഇന്ധനത്തില്‍ 50 പിപിഎം സര്‍ഫര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ബിഎസ്6 അത് 10 പിപിഎം മാത്രമായി ഒതുങ്ങുന്നു. ബിഎസ് 6 വന്നതോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് പകുതിയില്‍ അധികം കുറഞ്ഞു. ബിഎസ് 5 നിലവാരത്തില്‍ നിന്ന് ഒറ്റയടിക്ക് ബി എസ് 6 ലേക്ക് കടന്നതിന്റെ പ്രധാന കാരണം വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതായിരുന്നു.