പിഎല്‍ഐ പദ്ധതികള്‍ക്ക് 32 അപേക്ഷകർ

ഡെല്‍ഹി: ടെലികോം മേഖലയില്‍ ഡിസൈന്‍ അധിഷ്ഠിത ഇന്‍സെന്റീവ് സ്‌കീം (ഡിഎല്‍ഐ), പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം എന്നിവയ്ക്കായി 32 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. 32 കമ്പനികളില്‍ 17 എണ്ണം ഡിസൈന്‍-ലെഡ് നിര്‍മ്മാതാക്കളായും ശേഷിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് നിര്‍മ്മാതാക്കളായും അപേക്ഷിച്ചിട്ടുണ്ട്.  2021 ലാണ് ടെലികോം മേഖലയില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം ആരംഭിച്ചത്. ഈ സ്‌കീമിന് കീഴില്‍ വിവിധ ടെലികോം ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായി മൊത്തം 31 കമ്പനികള്‍ നിലവില്‍ ഗുണഭോക്താക്കളാണ്. ടെലികോം നിര്‍മ്മാണത്തിലെ മുഴുവന്‍ മൂല്യശൃംഖലയെയും പ്രോത്സാഹിപ്പിക്കുന്നതിനായി, […]

Update: 2022-08-27 04:54 GMT
ഡെല്‍ഹി: ടെലികോം മേഖലയില്‍ ഡിസൈന്‍ അധിഷ്ഠിത ഇന്‍സെന്റീവ് സ്‌കീം (ഡിഎല്‍ഐ), പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം എന്നിവയ്ക്കായി 32 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു.
32 കമ്പനികളില്‍ 17 എണ്ണം ഡിസൈന്‍-ലെഡ് നിര്‍മ്മാതാക്കളായും ശേഷിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് നിര്‍മ്മാതാക്കളായും അപേക്ഷിച്ചിട്ടുണ്ട്. 2021 ലാണ് ടെലികോം മേഖലയില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം ആരംഭിച്ചത്. ഈ സ്‌കീമിന് കീഴില്‍ വിവിധ ടെലികോം ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായി മൊത്തം 31 കമ്പനികള്‍ നിലവില്‍ ഗുണഭോക്താക്കളാണ്.
ടെലികോം നിര്‍മ്മാണത്തിലെ മുഴുവന്‍ മൂല്യശൃംഖലയെയും പ്രോത്സാഹിപ്പിക്കുന്നതിനായി, ഡിസൈന്‍ അധിഷ്ഠിത പിഎല്‍ഐ ഈ ജൂണില്‍ ആരംഭിച്ചു. ഇന്ത്യയില്‍ രൂപകല്‍പന ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നിലവിലുള്ള ഇന്‍സെന്റീവിനേക്കാള്‍ ഒരു ശതമാനം അധിക പ്രോത്സാഹനം ഇത് വഴി ലഭിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 25 വരെയായിരുന്നു അപേക്ഷാ കാലാവധി. ടെലികോം, നെറ്റ്വര്‍ക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ഡിസൈന്‍, മാനുഫാക്ചറിംഗ് ഹബ്ബായി ഇന്ത്യ ഉയര്‍ന്നുവരാന്‍ ഒരുങ്ങുകയാണ്.
Tags:    

Similar News