സുരക്ഷ ഇരട്ടിയാക്കുന്ന സെന്‍സറുകളുമായി ലാന്‍ഡ് ക്രൂയിസര്‍ എല്‍സി 300: ബുക്കിംഗിന് 10 ലക്ഷം രൂപ

വാഹനപ്രേമികളുടെ പ്രിയ എസ്‌യുവി  മോഡലായ ടൊയോട്ട ലാന്‍ഡ്ക്രൂയിസറിന്റെ പുത്തന്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. ലാന്‍ഡ് ക്രൂയിസര്‍ എല്‍സി 300 ബുക്ക് ചെയ്യുമ്പോള്‍ 10 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തില്‍ അടയ്‌ക്കേണ്ടത്. നിലവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വാഹനം ഒരു വര്‍ഷം കഴിയുമ്പോള്‍ ലഭിക്കും. ഇവ ഇന്ത്യയിലേക്ക് പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നവയായിരിക്കുമെന്നും ഡീസല്‍ എഞ്ചിന്‍ മോഡലാണ് ഇപ്പോള്‍ ലഭിക്കുക എന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. 5 സീറ്റ് ഓപ്ഷനില്‍ ലഭിക്കുന്ന വാഹനം കഴിഞ്ഞ വര്‍ഷം ജൂണിലാണ് പുറത്തിറക്കിയത്. ഇന്ത്യയിലേക്ക് വരുന്നത് […]

Update: 2022-08-22 04:28 GMT
വാഹനപ്രേമികളുടെ പ്രിയ എസ്‌യുവി മോഡലായ ടൊയോട്ട ലാന്‍ഡ്ക്രൂയിസറിന്റെ പുത്തന്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. ലാന്‍ഡ് ക്രൂയിസര്‍ എല്‍സി 300 ബുക്ക് ചെയ്യുമ്പോള്‍ 10 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തില്‍ അടയ്‌ക്കേണ്ടത്. നിലവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വാഹനം ഒരു വര്‍ഷം കഴിയുമ്പോള്‍ ലഭിക്കും. ഇവ ഇന്ത്യയിലേക്ക് പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നവയായിരിക്കുമെന്നും ഡീസല്‍ എഞ്ചിന്‍ മോഡലാണ് ഇപ്പോള്‍ ലഭിക്കുക എന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.
5 സീറ്റ് ഓപ്ഷനില്‍ ലഭിക്കുന്ന വാഹനം കഴിഞ്ഞ വര്‍ഷം ജൂണിലാണ് പുറത്തിറക്കിയത്. ഇന്ത്യയിലേക്ക് വരുന്നത് ലാന്‍ഡ്ക്രൂയിസറിന്റെ സഹാറ സ്‌പെസിഫിക്കേഷന്‍ മോഡലാണ്. 9 നിറങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ ഏറ്റവും വില കുറഞ്ഞ മോഡലായ വിഎക്‌സ് സ്റ്റാന്‍ഡാര്‍ഡിന് 1.3 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. വിഎക്‌സ് വേരിയന്റാണ് ഏറ്റവും ഉയര്‍ന്ന മോഡല്‍. ഇതിന് 1.47 കോടി രൂപ വിലവരും.
പ്രത്യേകതകള്‍
18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഹാറ സ്പെക്ക് മോഡലിന് ഫ്രണ്ട് ഗ്രില്ലിലും പിന്നിലും സൈഡ് മിററുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ക്രോം ട്രിമ്മുകള്‍ കൊടുത്തിട്ടുണ്ട്. ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും ഓട്ടോ-ലെവലിംഗോടുകൂടിയ റിയര്‍ പ്രൈവസി ഗ്ലാസും ഈ മോഡലിലുണ്ട്.
ഡ്രൈവര്‍ സീറ്റ് മെമ്മറി, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍ എന്നിവയും ഉള്‍പ്പടെയാണ് പുത്തന്‍ മോഡലെത്തുന്നത്. വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്കായും പ്രത്യേക എന്റര്‍ടെയിന്‍മെന്റ് സംവിധാനമുണ്ട്.
സുരക്ഷാ ഉറപ്പാക്കുന്നതിനായി സെന്‍സ് ആക്റ്റീവ് സേഫ്റ്റി പാക്കേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്. (സെന്‍സര്‍ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്ന സംവിധാനം: കാല്‍നടയാത്രക്കാരെ തിരിച്ചറിയാനുള്ള പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, റോഡ് സൈന്‍ അസിസ്റ്റന്റ്, ഡൈനാമിക്ക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, ലെയിന്‍ ട്രെയിസിംഗ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക്ക് ഹൈ ഭീം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
മാത്രമല്ല ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം മുതല്‍ വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ വരെയുള്ള മോഡലില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 14-സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
304 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 3.3-ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ വി6 എഞ്ചിനാകും ഇന്ത്യയിലെത്തുക. ടൊയോട്ടയുടെ ഫോര്‍ വില്‍ ഡ്രൈവ് സിസ്റ്റത്തിന്റെ മികവും ലാന്‍ഡ്ക്രൂയിസറില്‍ അനുഭവിക്കാനാവും.
Tags:    

Similar News