എടിഎഫ് വില ഉയരുന്നു; വിമാനക്കമ്പനികളുടെ ചെലവ് വർദ്ധിക്കും
മുംബൈ: ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) ഉയര്‍ന്ന വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും ആഭ്യന്തര വിമാനക്കമ്പനികളുടെ തിരിച്ചുവരവിന് ഭീഷണിയുണ്ടാക്കുമെന്ന് ഐസിആര്‍എ. ഇന്ത്യയില്‍ എയര്‍ലൈന്‍ ചെലവിന്റെ 45 ശതമാനവും എടിഎഫിനു വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഇതില്‍ എയര്‍ലൈനുകളുടെ പ്രവര്‍ത്തനച്ചെലവിന്റെ 35 മുതല്‍ 50 ശതമാനവും യുഎസ് ഡോളറിലാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 77 ശതമാനം വരെ വര്‍ധിച്ച എടിഎഫിന്റെ മറ്റൊരു പ്രധാന ആശങ്ക റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ക്രൂഡ് ഓയില്‍ വില കൂടിയതാണ്. കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് യാത്രക്കാര്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ വരുമാനം കൂടുമെങ്കിലും […]
മുംബൈ: ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) ഉയര്‍ന്ന വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും ആഭ്യന്തര വിമാനക്കമ്പനികളുടെ തിരിച്ചുവരവിന് ഭീഷണിയുണ്ടാക്കുമെന്ന് ഐസിആര്‍എ. ഇന്ത്യയില്‍ എയര്‍ലൈന്‍ ചെലവിന്റെ 45 ശതമാനവും എടിഎഫിനു വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഇതില്‍ എയര്‍ലൈനുകളുടെ പ്രവര്‍ത്തനച്ചെലവിന്റെ 35 മുതല്‍ 50 ശതമാനവും യുഎസ് ഡോളറിലാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 77 ശതമാനം വരെ വര്‍ധിച്ച എടിഎഫിന്റെ മറ്റൊരു പ്രധാന ആശങ്ക റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ക്രൂഡ് ഓയില്‍ വില കൂടിയതാണ്.
കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് യാത്രക്കാര്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ വരുമാനം കൂടുമെങ്കിലും ഈ രണ്ട് ആശങ്കകളും നിലനില്‍ക്കുകയാണ്. ഇതിനു പുറമെ ജെറ്റ് എയര്‍വെയ്‌സിന്റെ ലോഞ്ചും ആകാശ എയര്‍വെയ്‌സിന്റെ കടന്നുവരവും ആഭ്യന്തര വിമാനക്കമ്പനികള്‍ക്കിടയില്‍ മത്സരം ശക്തമാകാന്‍ കാരണമായേക്കും.
മാസാടിസ്ഥാനത്തില്‍ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ജൂണിലെ 10.05 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലായില്‍ 7 ശതമാനം കുറവാണ്. യാത്രാനിരക്കുകള്‍ വര്‍ധിച്ചത് ഇതിനു പ്രധാന കാരണമാണ്.