സ്കോർപിയോ എന്നിന് പ്രാരംഭ വില 15.45 ലക്ഷം

മഹിന്ദ്ര ആൻഡ് മഹിന്ദ്രയുടെ ഏറ്റവും  പുതിയ സ്കോർപിയോ-എൻ എസ് യു വിയുടെ ഓട്ടോമാറ്റിക് ഫോർ വീൽ മോഡലുകൾക്ക് പ്രാരംഭ വില പ്രഖ്യാപിച്ചു. Z2, Z4, Z6, Z8, Z8L എന്നീ അഞ്ചു വേരിയെന്റുകളിലുള്ള എസ് യു വിയുടെ ഏറ്റവും പുതിയ എഡിഷൻ ജൂൺ 27 നാണു പുറത്തിറക്കിയത്.  ജൂലൈ 30 മുതൽ ബുക്കിംഗ് ആരംഭിക്കും.  മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സൗകര്യങ്ങളോടു കൂടിയ പുതിയ സ്കോർപിയോ എൻ, പെട്രോൾ ഡീസൽ എഞ്ചിനുകളിൽ ലഭ്യമാകും. Z4 പെട്രോൾ മോഡലിന് 15.45 ലക്ഷം രൂപയും Z 8L ഡീസൽ മോഡലിന് 21.45 ലക്ഷം രൂപയുമാണ് വില.  ഡീസൽ മോഡലുകളായ Z4, Z8, Z8L  എന്നീ ഡീസൽ മോഡലുകൾക്ക്  ഫോർ വീൽ ഫീച്ചർ ഉടൻ […]

Update: 2022-07-22 04:59 GMT

മഹിന്ദ്ര ആൻഡ് മഹിന്ദ്രയുടെ ഏറ്റവും പുതിയ സ്കോർപിയോ-എൻ എസ് യു വിയുടെ ഓട്ടോമാറ്റിക് ഫോർ വീൽ മോഡലുകൾക്ക് പ്രാരംഭ വില പ്രഖ്യാപിച്ചു. Z2, Z4, Z6, Z8, Z8L എന്നീ അഞ്ചു വേരിയെന്റുകളിലുള്ള എസ് യു വിയുടെ ഏറ്റവും പുതിയ എഡിഷൻ ജൂൺ 27 നാണു പുറത്തിറക്കിയത്. ജൂലൈ 30 മുതൽ ബുക്കിംഗ് ആരംഭിക്കും. മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സൗകര്യങ്ങളോടു കൂടിയ പുതിയ സ്കോർപിയോ എൻ, പെട്രോൾ ഡീസൽ എഞ്ചിനുകളിൽ ലഭ്യമാകും. Z4 പെട്രോൾ മോഡലിന് 15.45 ലക്ഷം രൂപയും Z 8L ഡീസൽ മോഡലിന് 21.45 ലക്ഷം രൂപയുമാണ് വില. ഡീസൽ മോഡലുകളായ Z4, Z8, Z8L എന്നീ ഡീസൽ മോഡലുകൾക്ക് ഫോർ വീൽ ഫീച്ചർ ഉടൻ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ആദ്യത്തെ 20000 ബുക്കിങ്ങുകൾ പ്രാരംഭ വിലയിൽ ലഭ്യമാകുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

Tags:    

Similar News