എൻഐഎൻഎല്ലിന്റെ പ്രവർത്തനം മൂന്ന് മാസത്തിനകം പുനരാരംഭിക്കും
അടുത്ത മൂന്നു മാസത്തിനുള്ളിൽ എൻഐഎൻഎൽ സ്റ്റീൽ മിൽ പുനരാംഭിക്കുമെന്നു ടാറ്റ സ്റ്റീലിന്റെ എം ഡിയും സി ഇ ഒയുമായ ടി വി നരേന്ദ്രൻ പറഞ്ഞു.ടാറ്റ സ്റ്റീലിന്റെ ഉപ സ്ഥാപനമായ ടാറ്റ സ്റ്റീൽ ലോങ്ങ് പ്രൊഡക്ടിലൂടെ, എൻഐ എൻഎൽ 12,000 കോടി രൂപക്ക് ഏറ്റെടുക്കുന്നതിന്റെ നടപടികൾ പൂർത്തിയാക്കിയെന്നു കമ്പനി അറിയിച്ചു. ഒഡിഷയിൽ സ്ഥിതി ചെയുന്ന പ്ലാന്റ് കഴിഞ്ഞ രണ്ടു കൊല്ലമായി അടഞ്ഞുകിടക്കുകയായിരുന്നു. നിലവിലുള്ള തൊഴിലാളികളെ വച്ച് കൊണ്ട് കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കും. ഇതുവഴി പ്ലാന്റിന്റെ ശേഷി, അടുത്ത ഒരു വർഷത്തിനുള്ളിൽ പരമാവധി വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത്, ടാറ്റ സ്റ്റീൽ എൻഐഎൻഎൽ ശേഷി 5 […]
അടുത്ത മൂന്നു മാസത്തിനുള്ളിൽ എൻഐഎൻഎൽ സ്റ്റീൽ മിൽ പുനരാംഭിക്കുമെന്നു ടാറ്റ സ്റ്റീലിന്റെ എം ഡിയും സി ഇ ഒയുമായ ടി വി നരേന്ദ്രൻ പറഞ്ഞു.ടാറ്റ സ്റ്റീലിന്റെ ഉപ സ്ഥാപനമായ ടാറ്റ സ്റ്റീൽ ലോങ്ങ് പ്രൊഡക്ടിലൂടെ, എൻഐ എൻഎൽ 12,000 കോടി രൂപക്ക് ഏറ്റെടുക്കുന്നതിന്റെ നടപടികൾ പൂർത്തിയാക്കിയെന്നു കമ്പനി അറിയിച്ചു.
ഒഡിഷയിൽ സ്ഥിതി ചെയുന്ന പ്ലാന്റ് കഴിഞ്ഞ രണ്ടു കൊല്ലമായി അടഞ്ഞുകിടക്കുകയായിരുന്നു. നിലവിലുള്ള തൊഴിലാളികളെ വച്ച് കൊണ്ട് കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കും. ഇതുവഴി പ്ലാന്റിന്റെ ശേഷി, അടുത്ത ഒരു വർഷത്തിനുള്ളിൽ പരമാവധി വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത്, ടാറ്റ സ്റ്റീൽ എൻഐഎൻഎൽ ശേഷി 5 ദശലക്ഷം ടണ്ണായി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് ആവശ്യമായ അനുമതികൾ എടുക്കുന്നതിനും ശ്രമിക്കും. ജനുവരി 31 നു എൻ ഐ എൻ എല്ലിന്റെ 93.71 ശതമാനം ഓഹരിയും ടാറ്റ സ്റ്റീൽ വാങ്ങിയിരുന്നു.
സ്റ്റീൽ ഉല്പാദനത്തിന് പുറമെ എൻ ഐ എൻ എല്ലിന് പ്ലാന്റിന്റെ ഊർജ ആവശ്യകതകൾ നിറവേറ്റുന്നതിന് സ്വന്തമായി മറ്റൊരു പ്രാദേശിക പ്ലാന്റും, ഒപ്പം ഓക്സിജൻ, നൈട്രജൻ, അർഗൻ എന്നിവ ഉത്പാദിപ്പിക്കുന്നതിനുള്ള എയർ സെപറേഷൻ യൂണിറ്റുമുണ്ട്. എൻ ഐ എൻ എല്ലിന്റെ ഏറ്റെടുക്കൽ ടാറ്റ സ്റ്റീലിനെ സംബന്ധിച്ച വളരെ നിർണായകമായിരുന്നു.