ചിപ്പ് വിതരണം മെച്ചപ്പെട്ടു, പാസഞ്ചര്‍ വാഹന വില്‍പ്പന ജൂണില്‍ 40 % ഉയര്‍ന്നു

 രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന ജൂണില്‍ 40 ശതമാനം ഉയര്‍ന്നു. ഇത് സെമി കണ്ടക്ടറുകളുടെ വിതരണത്തിലെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നതെന്നും. പ്രധാനമായും എസ്യുവികള്‍ക്കുള്ള ഡിമാന്‍ഡാണ്  ശക്തമായി തുടരുന്നുതെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്എഡിഎ) പറഞ്ഞു.എഫ്എഡിഎയുടെ കണക്കനുസരിച്ച്, പാസഞ്ചര്‍ വാഹന രജിസ്ട്രേഷന്‍ കഴിഞ്ഞ മാസം 2,60,683 യൂണിറ്റായി ഉയര്‍ന്നു, 2021 ജൂണില്‍ ഇത് 1,85,998 യൂണിറ്റായിരുന്നു. 'പാസഞ്ചര്‍ വാഹന മേഖലയിലെ ശക്തമായ വളര്‍ച്ച തുടരുകയാണ്. ഇത് സെമി കണ്ടക്ടറുകളുടെ  ലഭ്യത ഇപ്പോള്‍ സുഗമമായിരിക്കുന്നു എന്നത് വ്യക്തമാക്കുന്നുവെന്ന്,' […]

Update: 2022-07-05 00:53 GMT
രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന ജൂണില്‍ 40 ശതമാനം ഉയര്‍ന്നു. ഇത് സെമി കണ്ടക്ടറുകളുടെ വിതരണത്തിലെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നതെന്നും. പ്രധാനമായും എസ്യുവികള്‍ക്കുള്ള ഡിമാന്‍ഡാണ് ശക്തമായി തുടരുന്നുതെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്എഡിഎ) പറഞ്ഞു.എഫ്എഡിഎയുടെ കണക്കനുസരിച്ച്, പാസഞ്ചര്‍ വാഹന രജിസ്ട്രേഷന്‍ കഴിഞ്ഞ മാസം 2,60,683 യൂണിറ്റായി ഉയര്‍ന്നു, 2021 ജൂണില്‍ ഇത് 1,85,998 യൂണിറ്റായിരുന്നു.
'പാസഞ്ചര്‍ വാഹന മേഖലയിലെ ശക്തമായ വളര്‍ച്ച തുടരുകയാണ്. ഇത് സെമി കണ്ടക്ടറുകളുടെ ലഭ്യത ഇപ്പോള്‍ സുഗമമായിരിക്കുന്നു എന്നത് വ്യക്തമാക്കുന്നുവെന്ന്,' എഫ്എഡിഎ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു. എന്നിരുന്നാലും, ചിപ്പിന്റെ ലഭ്യതക്കുറവു മൂലം വാഹനങ്ങള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ്, പ്രത്യേകിച്ച് കോംപാക്റ്റ് എസ്യുവി, എസ്യുവി വിഭാഗങ്ങളില്‍ ഉയര്‍ന്ന നിലയില്‍ തുടരും. നീണ്ട കാത്തിരിപ്പ് കാലയളവുകള്‍ക്കിടയിലും, പുതിയ വാഹന ലോഞ്ചുകള്‍ക്ക് ശക്തമായ ബുക്കിംഗ് ലഭിക്കുന്നത് ആരോഗ്യകരമായ ഡിമാന്‍ഡിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുചക്രവാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന ഇക്കാലയളവില്‍ 20 ശതമാനം ഉയര്‍ന്ന് 11,19,096 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ഇത് 9,30,825 യൂണിറ്റുകളായിരുന്നു. ഗ്രാമീണ ഇന്ത്യയിലെ മോശം വിപണി വികാരം, ഉയര്‍ന്ന വില, പണപ്പെരുപ്പ സമ്മര്‍ദ്ദം, മഴ എന്നിവ മൂലം ജൂണ്‍ പൊതുവെ ഡിമാന്‍ഡ് കുറഞ്ഞ മാസമായതിനാല്‍ ഇരുചക്രവാഹന വില്‍പ്പന കുറഞ്ഞ വേഗതയിലാണെന്നും ഗുലാത്തി അഭിപ്രായപ്പെട്ടു. വാണിജ്യ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന കഴിഞ്ഞ മാസം 89 ശതമാനം വര്‍ധിച്ച് 67,696 യൂണിറ്റിലെത്തി. മുച്ചക്ര വാഹന രജിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ 14,735 യൂണിറ്റായിരുന്നുവെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 46,040 യൂണിറ്റായി ഉയര്‍ന്നു. കൂടാതെ, ട്രാക്ടര്‍ റീട്ടെയില്‍ വില്‍പ്പനയും 2021 ജൂണിലെ 52,289 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം വര്‍ധിച്ച് 57,340 യൂണിറ്റിലെത്തി.
മൊത്തത്തിലുള്ള റീട്ടെയില്‍ വാഹന വില്‍പ്പന ജൂണില്‍ 27 ശതമാനം വര്‍ധിച്ച് 15,50,855 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,19,657 യൂണിറ്റായിരുന്നു. എന്നിരുന്നാലും, 2019 ജൂണിനെ അപേക്ഷിച്ച്, വില്‍പ്പനയില്‍ ഇപ്പോഴും ഒമ്പത് ശതമാനം കുറവുണ്ടായതായി ഗുലാത്തി പറഞ്ഞു. സെമികണ്ടക്ടറുകളുടെ ലഭ്യത വേഗത്തിലാകുന്നതോടെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ വിതരണം വര്‍ധിക്കുകയും, കാത്തിരിപ്പ് കാലയളവ് കുറയുകയും ചെയ്യും. ഗ്രാമീണ ഇന്ത്യയുടെ സ്ഥിതി സ്ഥിരത നോടുകയാണെങ്കില്‍ ഉത്സവ സീസണില്‍ റീട്ടെയില്‍ വില്‍പ്പന മിച്ച നേട്ടത്തിലാകുമെന്നും ഗുലാത്തി പറഞ്ഞു.
Tags:    

Similar News