മാരുതി ജൂണില്‍ 1,55,857 വാഹനങ്ങള്‍ വിറ്റഴിച്ചു
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) ജൂണില്‍ മൊത്തവ്യാപാരത്തില്‍ 5.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 1,55,857 വാഹനങ്ങള്‍ വിറ്റഴിച്ചു. 2021 ജൂണില്‍ കമ്പനി 1,47,368 വാഹനങ്ങള്‍ ഡീലര്‍മാര്‍ക്ക് അയച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം, കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2021 ജൂണിലെ 1,30,348 വാഹനങ്ങളില്‍ നിന്ന് 1.28 ശതമാനം വര്‍ധിച്ച് 1,32,024 വാഹനങ്ങളിലെത്തി. ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 17,439 എണ്ണത്തെ അപേക്ഷിച്ച് […]
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) ജൂണില്‍ മൊത്തവ്യാപാരത്തില്‍ 5.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 1,55,857 വാഹനങ്ങള്‍ വിറ്റഴിച്ചു. 2021 ജൂണില്‍ കമ്പനി 1,47,368 വാഹനങ്ങള്‍ ഡീലര്‍മാര്‍ക്ക് അയച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം, കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2021 ജൂണിലെ 1,30,348 വാഹനങ്ങളില്‍ നിന്ന് 1.28 ശതമാനം വര്‍ധിച്ച് 1,32,024 വാഹനങ്ങളിലെത്തി.
ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 17,439 എണ്ണത്തെ അപേക്ഷിച്ച് 14,442 എണ്ണമായി കുറഞ്ഞു. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെയുള്ള കോംപാക്റ്റ് സെഗ്മെന്റിലെ വാഹന വില്‍പ്പന 2021 ജൂണിലെ 68,849 എണ്ണത്തില്‍ നിന്ന് 77,746 എണ്ണമായി.
മിഡ്-സൈസ് സെഡാന്‍ സിയാസിന്റെ വില്‍പ്പന 2021 ജൂണിലെ 602 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം 1,507 യൂണിറ്റായി ഉയര്‍ന്നു. എന്നിരുന്നാലും, വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹന വില്‍പ്പന മുന്‍ വര്‍ഷത്തെ 8,172 വാഹനങ്ങളെ അപേക്ഷിച്ച് 18,860 എണ്ണമായി കുറഞ്ഞു. കയറ്റുമതി കഴിഞ്ഞ മാസം 23,833 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 17,020 വാഹനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു.