മെയ് മാസം 51,263 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു: ഹ്യുണ്ടായ്

ഡെല്‍ഹി: മെയ് മാസം ആകെ 51,263 യൂണിറ്റ് വാഹനങ്ങള്‍ വിറ്റുവെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞ വര്‍ഷം മെയില്‍ 30,703 യൂണിറ്റുകളാണ് കമ്പനി വിറ്റത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമാണ് അക്കാലയളവില്‍ കമ്പനിയ്ക്ക് തിരിച്ചടിയായിരുന്നു. ആഭ്യന്തര മാര്‍ക്കറ്റില്‍ 42,293 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റതെന്നും, മുന്‍വര്‍ഷം ഇതേ കാലയളവില്‍ 25,001 വാഹനങ്ങള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ വിറ്റുവെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. 8,970 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. എന്നാല്‍ 2021 മെയ് മാസം 5,702 യൂണിറ്റുകളാണ് […]

Update: 2022-06-01 07:57 GMT

ഡെല്‍ഹി: മെയ് മാസം ആകെ 51,263 യൂണിറ്റ് വാഹനങ്ങള്‍ വിറ്റുവെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞ വര്‍ഷം മെയില്‍ 30,703 യൂണിറ്റുകളാണ് കമ്പനി വിറ്റത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമാണ് അക്കാലയളവില്‍ കമ്പനിയ്ക്ക് തിരിച്ചടിയായിരുന്നു. ആഭ്യന്തര മാര്‍ക്കറ്റില്‍ 42,293 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റതെന്നും, മുന്‍വര്‍ഷം ഇതേ കാലയളവില്‍ 25,001 വാഹനങ്ങള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ വിറ്റുവെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. 8,970 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്.

എന്നാല്‍ 2021 മെയ് മാസം 5,702 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തതെന്നും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി. മെയ് 16 മുതല്‍ 21 വരെ അറ്റകുറ്റ പണികള്‍ക്കായി ചെന്നൈയിലെ രണ്ട് പ്ലാന്റുകളിലെ വാഹന നിര്‍മ്മാണം നിറുത്തി വെച്ചിരുന്നു. ഈ മാസം മുതല്‍ (2022 ജൂണ്‍) വാഹന നിര്‍മ്മാണം ത്വരിതപ്പെടുത്തുമെന്നും, ആഭ്യന്തര-വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ച ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.

Tags:    

Similar News