ഫോര്‍ഡ് ഇന്ത്യ പ്ലാൻറുകൾ ഇനി ടാറ്റയ്ക്ക്

ഡെല്‍ഹി: ഫോര്‍ഡ് ഇന്ത്യയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കാനുള്ള ടാറ്റയുടെ ശ്രമത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി. സനന്ദിലുള്ള ഫോര്‍ഡ് ഇന്ത്യയുടെ പാസഞ്ചര്‍ കാര്‍ പ്ലാന്റാണ് ഫോര്‍ഡ് ഇന്ത്യയില്‍ നിന്നും ടാറ്റാ സ്വന്തമാക്കുന്നത്. ഫോര്‍ഡ് ഇന്ത്യയ്ക്ക് തമിഴ്‌നാട്ടിലും,ഗുജറാത്തിലെ സാനന്ദിലുമായുള്ള രണ്ട് പ്ലാന്റുകളും ടാറ്റയുടെ കൈവശം വന്നു ചേരും. ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎല്‍) ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എഫ്ഐപിഎല്‍) ഗുജറാത്ത് സര്‍ക്കാരുമായി എഫ്ഐപിഎല്ലിന്റെ സാനന്ദ് വാഹന നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രം […]

Update: 2022-05-30 06:33 GMT
ഡെല്‍ഹി: ഫോര്‍ഡ് ഇന്ത്യയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കാനുള്ള ടാറ്റയുടെ ശ്രമത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി. സനന്ദിലുള്ള ഫോര്‍ഡ് ഇന്ത്യയുടെ പാസഞ്ചര്‍ കാര്‍ പ്ലാന്റാണ് ഫോര്‍ഡ് ഇന്ത്യയില്‍ നിന്നും ടാറ്റാ സ്വന്തമാക്കുന്നത്. ഫോര്‍ഡ് ഇന്ത്യയ്ക്ക് തമിഴ്‌നാട്ടിലും,ഗുജറാത്തിലെ സാനന്ദിലുമായുള്ള രണ്ട് പ്ലാന്റുകളും ടാറ്റയുടെ കൈവശം വന്നു ചേരും.
ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎല്‍) ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എഫ്ഐപിഎല്‍) ഗുജറാത്ത് സര്‍ക്കാരുമായി എഫ്ഐപിഎല്ലിന്റെ സാനന്ദ് വാഹന നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഭൂമി, കെട്ടിടങ്ങള്‍, വാഹന നിര്‍മാണ പ്ലാന്റ്, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ജീവനക്കാര്‍ എന്നിവ ഉള്‍പ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറും. സാനന്ദ് പ്ലാന്റില്‍ 900 ഓളം യൂണിയന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 2,500 സ്ഥിരം തൊഴിലാളികളുണ്ട്.
'ഒരു ദശാബ്ദത്തിലേറെയായി ഗുജറാത്തില്‍ ടാറ്റ മോട്ടോഴ്സിന് ശക്തമായ സാന്നിധ്യമുണ്ട്. സാനന്ദില്‍ സ്വന്തം നിര്‍മ്മാണ സൗകര്യമുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്ടിച്ചുകൊണ്ട് ഈ ധാരണാപത്രം സംസ്ഥാനത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു,' ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡും ടിപിഇഎംഎല്‍ എംഡിയും ശൈലേഷ് ചന്ദ്രയും പറഞ്ഞു. പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ടാറ്റയുടെ ഈ നീക്കം.
കഴിഞ്ഞ വര്‍ഷം ഓല, മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി കരാര്‍ നിര്‍മ്മാണത്തിനോ രണ്ട് ഫാക്ടറികളുടെയും വില്‍പനയ്‌ക്കോ വേണ്ടി ഫോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ഇത് നടക്കാതെ വന്നതാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപനത്തിലേക്ക് നയിച്ചത്.
പുതിയ യന്ത്രസാമഗ്രികളിലും ഉപകരണങ്ങളിലും നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു, അത് കമ്മീഷന്‍ ചെയ്യുന്നതിനും യൂണിറ്റിനെ അതിന്റെ വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് തയ്യാറാക്കുന്നതിനും ആവശ്യമാണ്.
ടാറ്റയുടെ നിര്‍ദിഷ്ട നിക്ഷേപങ്ങള്‍ക്കൊപ്പം, ഇത് പ്രതിവര്‍ഷം മൂന്ന് ലക്ഷം യൂണിറ്റുകളുടെ ഉത്പാദന ശേഷി ഉറപ്പാക്കും. വൈകാതെ ഇത് 4 ലക്ഷത്തിലധികം യൂണിറ്റിലേക്ക് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
Tags:    

Similar News