എന്‍ടോര്‍ഖ് 125 എക്സ് ടി ഇറക്കി ടിവിഎസ് : വില 1.02 ലക്ഷം
ഡെല്‍ഹി : എന്‍ടോര്‍ഖ് 125 സ്കൂട്ടറിന്റെ പുതിയ വേരിയന്റ് ഇറക്കി ടിവിഎസ് മോട്ടോഴ്സ്. 1,02,823 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില (ഡെല്‍ഹി). എന്‍ടോര്‍ഖ് 125 എക്സ് ടി എന്നാണ് മോഡലിന്റെ പേര്. സ്മാര്‍ട്ട് എക്സ് കണക്ട് ഉള്‍പ്പടെ 60 ഫീച്ചറുകള്‍ ഉള്ളതാണ് വാഹനം. രാജ്യത്തെ തന്നെ ഏറ്റവുമധികം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്കൂട്ടര്‍ കൂടിയാണിത്. വോയിസ് അസിസ്റ്റന്റ്, സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് ഫംങ്ഷന് എന്നിവയും സ്കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 6.9 കിലോ വാട്ട് പവര്‍ ഉത്പാദിപ്പിക്കുന്ന 124.8 സിസി എഞ്ചിനാണ് […]
ഡെല്‍ഹി : എന്‍ടോര്‍ഖ് 125 സ്കൂട്ടറിന്റെ പുതിയ വേരിയന്റ് ഇറക്കി ടിവിഎസ് മോട്ടോഴ്സ്. 1,02,823 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില (ഡെല്‍ഹി). എന്‍ടോര്‍ഖ് 125 എക്സ് ടി എന്നാണ് മോഡലിന്റെ പേര്. സ്മാര്‍ട്ട് എക്സ് കണക്ട് ഉള്‍പ്പടെ 60 ഫീച്ചറുകള്‍ ഉള്ളതാണ് വാഹനം. രാജ്യത്തെ തന്നെ ഏറ്റവുമധികം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്കൂട്ടര്‍ കൂടിയാണിത്. വോയിസ് അസിസ്റ്റന്റ്, സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് ഫംങ്ഷന് എന്നിവയും സ്കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
6.9 കിലോ വാട്ട് പവര്‍ ഉത്പാദിപ്പിക്കുന്ന 124.8 സിസി എഞ്ചിനാണ് എന്‍ടോര്‍ഖ് എക്സ് ടിയ്ക്കുള്ളത്. ആകര്‍ഷകമായ കളര്‍ വേരിയന്റുകളും ഇറക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്‍ടോര്‍ഖിന്റെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എക്സ് ടി ടോപ്പ് എന്‍ഡ് വേരിയന്റായിരിക്കുമെന്നും കമ്പനി മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്‍ടോര്‍ഖിന്റെ സ്റ്റാന്‍ഡാര്‍ഡ് മോഡലുകള്‍ക്ക് യഥാക്രമം 77,106 രൂപ (ഡ്രം), 81,561 രൂപ (ഡിസ്ക്) എന്നിങ്ങനെയാണ് വില.