20 ലക്ഷം യൂണിറ്റ് മൊത്ത വില്‍പ്പനയുമായി ടൊയോട്ട കിര്‍ലോസ്‌കര്‍

ഡെല്‍ഹി: ഇന്ത്യയില്‍ ആരംഭിച്ചതു മുതലുള്ള ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (ടികെഎം) മൊത്തവ്യാപാരം 20 ലക്ഷം യൂണിറ്റ് എത്തിയതായി കമ്പനി അറിയിച്ചു. 1999 ഡിസംബറിലാണ് കമ്പനി രാജ്യത്ത് ഉല്‍പ്പാദനം ആരംഭിച്ചത്. ടൊയോട്ടയുടെ പ്രശസ്തമായ ഗുണനിലവാരം, ഈട്, വിശ്വാസ്യത എന്നിവയുടെ ശക്തമായ അടിത്തറ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും 2022-ലും അതിനുശേഷവും കൂടുതല്‍ സെഗ്മെന്റുകളും പുതിയ വിപണികളും സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന്  പ്രതീക്ഷിക്കുന്നതായും ടികെഎം അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു. വര്‍ഷങ്ങളായി, ഇന്ത്യന്‍ ഉപഭോക്താക്കളുടെ വര്‍ധിച്ച് വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി […]

Update: 2022-04-28 06:33 GMT
ഡെല്‍ഹി: ഇന്ത്യയില്‍ ആരംഭിച്ചതു മുതലുള്ള ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (ടികെഎം) മൊത്തവ്യാപാരം 20 ലക്ഷം യൂണിറ്റ് എത്തിയതായി കമ്പനി അറിയിച്ചു. 1999 ഡിസംബറിലാണ് കമ്പനി രാജ്യത്ത് ഉല്‍പ്പാദനം ആരംഭിച്ചത്. ടൊയോട്ടയുടെ പ്രശസ്തമായ ഗുണനിലവാരം, ഈട്, വിശ്വാസ്യത എന്നിവയുടെ ശക്തമായ അടിത്തറ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും 2022-ലും അതിനുശേഷവും കൂടുതല്‍ സെഗ്മെന്റുകളും പുതിയ വിപണികളും സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ടികെഎം അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.
വര്‍ഷങ്ങളായി, ഇന്ത്യന്‍ ഉപഭോക്താക്കളുടെ വര്‍ധിച്ച് വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിപുലമായ ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കുന്നത് കമ്പനി തുടരുകയാണെന്ന് ടികെഎം പറഞ്ഞു. ജനപ്രിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ ഇന്നോവ ക്രിസ്റ്റ, എസ്യുവി ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് പുറമെ കോംപാക്റ്റ് എസ്യുവി അര്‍ബന്‍ ക്രൂയിസര്‍, പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സ എന്നിവയും കമ്പനി അവതരിപ്പിച്ചു.
ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച ശക്തമായ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ് കാംറി ഹൈബ്രിഡ് എന്ന് കമ്പനി അറിയിച്ചു. രണ്ടാം നിര, മൂന്നാം നിര വിപണികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ടികെഎം പറഞ്ഞു.
Tags:    

Similar News