മഹീന്ദ്ര വാഹന വില വര്‍ധിപ്പിച്ചു

ഡെല്‍ഹി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ മുഴുവന്‍ മോഡല്‍ വാഹനങ്ങളുടേയും വില 2.5 ശതമാനം വര്‍ധിപ്പിച്ചതായി അറിയിച്ചു. മോഡലും വേരിയന്റും അനുസരിച്ച്  എക്സ്-ഷോറൂം വിലകളില്‍ 10,000 മുതല്‍ 63,000 രൂപ വരെ വര്‍ധനവുണ്ടാകുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റീല്‍, അലുമിനിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി വാഹന വില വര്‍ധിപ്പിച്ചത്. ആഘാതം കുറയ്ക്കുന്നതിന്, വിലയിലെ വലിയ വര്‍ധനവ് ഭാഗികമായി നികത്താന്‍ കമ്പനി ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ട്.  ഉപഭോക്താക്കള്‍ക്ക് വില വര്‍ധനവിന്റെ ഏറ്റവും […]

Update: 2022-04-14 05:21 GMT
ഡെല്‍ഹി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ മുഴുവന്‍ മോഡല്‍ വാഹനങ്ങളുടേയും വില 2.5 ശതമാനം വര്‍ധിപ്പിച്ചതായി അറിയിച്ചു. മോഡലും വേരിയന്റും അനുസരിച്ച് എക്സ്-ഷോറൂം വിലകളില്‍ 10,000 മുതല്‍ 63,000 രൂപ വരെ വര്‍ധനവുണ്ടാകുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റീല്‍, അലുമിനിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി വാഹന വില വര്‍ധിപ്പിച്ചത്.
ആഘാതം കുറയ്ക്കുന്നതിന്, വിലയിലെ വലിയ വര്‍ധനവ് ഭാഗികമായി നികത്താന്‍ കമ്പനി ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് വില വര്‍ധനവിന്റെ ഏറ്റവും കുറഞ്ഞ ശതമാനമാണ് കൈമാറുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. ഥാര്‍, എക്‌സ്‌യുവി 700 തുടങ്ങിയ മോഡലുകള്‍ വില്‍ക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിലവർദ്ധനയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് ഡീലര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ മാസം ആദ്യം, രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയും വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിലവര്‍ധനവിന്റെ കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി, വിവിധ നിര്‍മ്മാണ വസ്തുക്കളുടെ വില വര്‍ധനവ് വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ സൂചിപ്പിച്ചിരുന്നു.
Tags:    

Similar News