സ്റ്റീല്‍ ഡിമാൻറ് 20 ദശലക്ഷം ടണ്ണില്‍ എത്തും: റിപ്പോര്‍ട്ട്
മുംബൈ: 2027 സാമ്പത്തിക വര്‍ഷത്തോടെ ആഭ്യന്തര സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ ആവശ്യകത 20 ദശലക്ഷം ടണ്ണായി ഉയരുമെന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വിഷന്‍ ഡോക്യുമെന്റ് 2047 റിപ്പോര്‍ട്ട്. 2021-22ല്‍ രാജ്യത്ത് സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ ആവശ്യകത 3.7-3.9 ദശലക്ഷം ടണ്ണായിരുന്നു. സ്റ്റീല്‍ മന്ത്രാലയം, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡ് (ജെഎസ്എല്‍), വിര്‍ഗോ കമ്മ്യൂണിക്കേഷന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌പോ (ജിഎസ്എസ്ഇ) 2022 ല്‍ സ്റ്റീല്‍ അഡീഷണല്‍ സെക്രട്ടറി രസിക ചൗബെയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2022-2025 സാമ്പത്തിക വര്‍ഷത്തില്‍ 6.6-7.5 ശതമാനം […]
മുംബൈ: 2027 സാമ്പത്തിക വര്‍ഷത്തോടെ ആഭ്യന്തര സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ ആവശ്യകത 20 ദശലക്ഷം ടണ്ണായി ഉയരുമെന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വിഷന്‍ ഡോക്യുമെന്റ് 2047 റിപ്പോര്‍ട്ട്. 2021-22ല്‍ രാജ്യത്ത് സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ ആവശ്യകത 3.7-3.9 ദശലക്ഷം ടണ്ണായിരുന്നു. സ്റ്റീല്‍ മന്ത്രാലയം, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡ് (ജെഎസ്എല്‍), വിര്‍ഗോ കമ്മ്യൂണിക്കേഷന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌പോ (ജിഎസ്എസ്ഇ) 2022 ല്‍ സ്റ്റീല്‍ അഡീഷണല്‍ സെക്രട്ടറി രസിക ചൗബെയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
2022-2025 സാമ്പത്തിക വര്‍ഷത്തില്‍ 6.6-7.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) രേഖപ്പെടുത്തുകയും 4.6-4.8 ദശലക്ഷം ടണ്ണില്‍ എത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, ജിഡിപി ഉയര്‍ത്തുന്നതില്‍ പ്രധാന സംഭാവനകളായ നിര്‍മ്മാണം, അടിസ്ഥാന സൗകര്യങ്ങള്‍, ഉല്‍പ്പാദനം തുടങ്ങിയ മേഖലകള്‍ വളര്‍ച്ചയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ, 2040, 2047 സാമ്പത്തിക വര്‍ഷങ്ങളില്‍ ഉപഭോഗം യഥാക്രമം 12.5-12.7 ദശലക്ഷം ടണ്‍, 19-20 ദശലക്ഷം ടണ്‍ എന്നിവയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2022 മാര്‍ച്ച് വരെ, ഇന്ത്യയുടെ സ്ഥാപിതമായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ശേഷി 6.6-6.8 ദശലക്ഷം ടണ്ണാണ്. ശേഷി വിനിയോഗം 2021 സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനത്തില്‍ നിന്ന് 2022 ല്‍ 58-60 ശതമാനമായി മെച്ചപ്പെട്ടതായി കണക്കാക്കുന്നു. കണക്കാക്കിയ ആവശ്യകത നിറവേറ്റുന്നതിനായി വിനിയോഗം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ത്യ മതിയായ ശേഷി വികസിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ പ്രതിശീര്‍ഷ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപഭോഗം 2010ലെ 1.2 കിലോയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 2.5 കിലോഗ്രാമായി. സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ പ്രതിശീര്‍ഷ ഉപഭോഗം 2040-ഓടെ 8-9 കിലോഗ്രാമും 2047-ഓടെ 11-12 കിലോഗ്രാമും ആകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.