സിഐഎം ടൂള്‍സിൻറെ 55% ഓഹരികള്‍ മദര്‍സണ്‍ സുമി ഏറ്റെടുത്തു
മുംബൈ: ബെംഗളൂരു ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് സിഐഎം ടൂള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് വാഹന ഭാഗ നിര്‍മ്മാതാക്കളായ മദര്‍സണ്‍ സുമി സിസ്റ്റംസ് ലിമിറ്റഡ് (എംഎസ്എസ്എല്‍). സിഐഎമ്മിന്റെ 55 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എംഎസ്എസ്എല്‍ പ്രഖ്യാപിച്ചിരുന്നു. എയ്റോ ട്രീറ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എടിപിഎല്‍) 83 ശതമാനം ഓഹരിയും എല്‍സിഎയിലെ ലൗക്ക് ഇന്റര്‍നാഷണലുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ലൗക്ക് സിഐഎം എയ്റോസ്പേസില്‍ 49.99 ശതമാനം ഓഹരിയും സിഐഎമ്മിന് ഉണ്ട്. സിഐഎമ്മിന്റെ സ്ഥാപകരായ ശ്രീകാന്ത് ജിഎസ്, […]
മുംബൈ: ബെംഗളൂരു ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് സിഐഎം ടൂള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് വാഹന ഭാഗ നിര്‍മ്മാതാക്കളായ മദര്‍സണ്‍ സുമി സിസ്റ്റംസ് ലിമിറ്റഡ് (എംഎസ്എസ്എല്‍).
സിഐഎമ്മിന്റെ 55 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എംഎസ്എസ്എല്‍ പ്രഖ്യാപിച്ചിരുന്നു.
എയ്റോ ട്രീറ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എടിപിഎല്‍) 83 ശതമാനം ഓഹരിയും എല്‍സിഎയിലെ ലൗക്ക് ഇന്റര്‍നാഷണലുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ലൗക്ക് സിഐഎം എയ്റോസ്പേസില്‍ 49.99 ശതമാനം ഓഹരിയും സിഐഎമ്മിന് ഉണ്ട്.
സിഐഎമ്മിന്റെ സ്ഥാപകരായ ശ്രീകാന്ത് ജിഎസ്, ഉമേഷ് എഎസ്, വിശ്വനാഥ് ദേശ്പാണ്ഡെ എന്നിവര്‍ കമ്പനിയുടെ ശേഷിക്കുന്ന 45 ശതമാനം ഓഹരികള്‍ നിലനിര്‍ത്തുമെന്ന് എംഎംഎസ്എല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇപ്പോള്‍ പൂര്‍ത്തിയായതില്‍ സന്തോഷമുണ്ട്, ഓട്ടോമോട്ടീവ് ബിസിനസിന് പുറമെ, ഞങ്ങളുടെ നോണ്‍-ഓട്ടോമോട്ടീവ് ബിസിനസുകളും വിപുലീകരിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നുവെന്ന് മദര്‍സണ്‍ ചെയര്‍മാന്‍ വിവേക് ചാന്ദ് സെഗാള്‍ പറഞ്ഞു.
ഒക്ടോബറിലെ പ്രഖ്യാപനത്തിന് ശേഷം സിഐഎമ്മിന്റെ ഓര്‍ഡര്‍ ബുക്ക് 26 ശതമാനം വര്‍ധിച്ച് 252 മില്യണ്‍ യുഎസ് ഡോളറിലെത്തിയതായി എംഎസ്എസ്എല്‍ അറിയിച്ചു.
ഇടപാട് വിജയകരമായി മുന്നോട്ട് പോകുന്നത് ഇരുകമ്പനികള്‍ക്കും പ്രയോജനകരമാണ്. സിഐഎം ടൂള്‍സിന്റെ നിലവിലെ ശേഷിയും മദര്‍സണിന്റെ നിര്‍മ്മാണ വൈദഗ്ധ്യവും ആഗോള സാന്നിധ്യവും ഉപഭോക്താക്കള്‍ക്ക് അധിക മൂല്യം സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്ന് സിഐഎം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.