മാരുതി കാറുകൾക്ക് വില ഉയരും
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വാഹന വില കൂട്ടുന്നു. രാജ്യം മുഴുവന്‍ വിലക്കയറ്റം വിഴുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതാണ് വില ഉയര്‍ത്താനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എല്ലാ മോഡലിന്റെയും വില ഉയര്‍ത്തുമെന്ന് കമ്പനി ബുധനാഴാച്ച അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി വാഹന നിര്‍മ്മാണ വസ്തുക്കളുടെ ചെലവ് വര്‍ദ്ധിച്ചിരുന്നു. ഇത് കമ്പനിയുടെ വാഹന വിലയെ പ്രതികൂലമായി ബാധിച്ചു. അതിനാല്‍ തന്നെ വില വര്‍ധനവ് അത്യന്താപേക്ഷിതമാണെന്ന് കമ്പനി പറഞ്ഞു. […]
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വാഹന വില കൂട്ടുന്നു. രാജ്യം മുഴുവന്‍ വിലക്കയറ്റം വിഴുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതാണ് വില ഉയര്‍ത്താനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എല്ലാ മോഡലിന്റെയും വില ഉയര്‍ത്തുമെന്ന് കമ്പനി ബുധനാഴാച്ച അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി വാഹന നിര്‍മ്മാണ വസ്തുക്കളുടെ ചെലവ് വര്‍ദ്ധിച്ചിരുന്നു. ഇത് കമ്പനിയുടെ വാഹന വിലയെ പ്രതികൂലമായി ബാധിച്ചു. അതിനാല്‍ തന്നെ വില വര്‍ധനവ് അത്യന്താപേക്ഷിതമാണെന്ന് കമ്പനി പറഞ്ഞു. വില വർദ്ധന ഈ മാസം തന്നെ നിലവിൽ വരുമെന്ന് അറിയുന്നു. വിവിധ മോഡലുകള്‍ക്ക് വില വര്‍ദ്ധനവ് വ്യത്യസ്തമായിരിക്കും. എന്നാല്‍, വില വര്‍ദ്ധനവിന്റെ തോത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
മാരുതി സുസുക്കി 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 8.8 ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള നിരവധി മോഡലുകളാണ് കമ്പനി വിപണിയില്‍ ഇറക്കുന്നത്.