ചെന്നൈയിലും ബെംഗളൂരുവിലും ഡീലര്‍ഷിപ്പുകളുമായി പോര്‍ഷെ
മുംബൈ: ജര്‍മ്മന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ, ഇന്ത്യയിലെ തങ്ങളുടെ കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലും ബെംഗളൂരുവിലും ഓരോ പുതിയ ഡീലര്‍ഷിപ്പുകള്‍ നിയമിച്ചു. പോര്‍ഷെ കാറുകളുടെ ഉയര്‍ന്ന ഡിമാന്‍ഡാണ് നെറ്റ് വര്‍ക്ക് വിപുലീകരണത്തിന് കാരണമായത്. 2021-ല്‍ ഇത് 62 ശതമാനമാണ് ഉയര്‍ന്നത്. ഇന്ത്യയില്‍ രണ്ട് ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നതിലൂടെ പോര്‍ഷെയുടെ വളര്‍ച്ചയിൽ ഒരു സുപ്രധാന നാഴികക്കല്ലാവും. കമ്പനി ഇതിനോടകം ഇന്ത്യയിലെ എട്ട് കേന്ദ്രങ്ങളിൽ വില്‍പ്പന വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ കെയുഎന്‍ പ്രീമിയം കാര്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരുവിലെ വിഎസ്ടി […]
മുംബൈ: ജര്‍മ്മന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ, ഇന്ത്യയിലെ തങ്ങളുടെ കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലും ബെംഗളൂരുവിലും ഓരോ പുതിയ ഡീലര്‍ഷിപ്പുകള്‍ നിയമിച്ചു. പോര്‍ഷെ കാറുകളുടെ ഉയര്‍ന്ന ഡിമാന്‍ഡാണ് നെറ്റ് വര്‍ക്ക് വിപുലീകരണത്തിന് കാരണമായത്. 2021-ല്‍ ഇത് 62 ശതമാനമാണ് ഉയര്‍ന്നത്.
ഇന്ത്യയില്‍ രണ്ട് ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നതിലൂടെ പോര്‍ഷെയുടെ വളര്‍ച്ചയിൽ ഒരു സുപ്രധാന നാഴികക്കല്ലാവും. കമ്പനി ഇതിനോടകം ഇന്ത്യയിലെ എട്ട് കേന്ദ്രങ്ങളിൽ വില്‍പ്പന വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ കെയുഎന്‍ പ്രീമിയം കാര്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരുവിലെ വിഎസ്ടി സൂപ്പര്‍കാര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് ബിസിനസ് പങ്കാളികളുമായുള്ള ഡീലര്‍ഷിപ്പുകള്‍ക്കായി പോര്‍ഷെ ഇന്ത്യ കരാറില്‍ ഒപ്പുവച്ചു. വില്‍പ്പന, സേവനം, സ്‌പെയര്‍ പാര്‍ട്‌സ് എന്നീ സേവനങ്ങൾ നൽകുന്ന ഇടക്കാല പ്രവര്‍ത്തനങ്ങളും കമ്പനി ആരംഭിച്ചു.
അടുത്ത വര്‍ഷം മുതല്‍ ഏറ്റവും പുതിയതും അത്യാധുനികവുമായ സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യയിലെ കമ്പനിയുടെ ഒരു സുപ്രധാന ചുവടുവെപ്പാണെന്നും, രാജ്യത്തുടനീളമുള്ള പോര്‍ഷെയുടെ വളര്‍ച്ചയ്ക്ക് ഇത് അത്യന്താപേക്ഷിതമാണിതെന്നും പോര്‍ഷെ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ മനോലിറ്റോ വുജിസിക് പറഞ്ഞു.
പുതിയ ഡീലര്‍ഷിപ്പുകളില്‍, രണ്ട് ഡോര്‍ സ്പോര്‍ട്സ് കാറുകളും ലക്ഷ്വറി ലിമോസിനുകളും തുടങ്ങി വിവിധതരം പോര്‍ഷെ മോഡലുകളും ഉള്‍പ്പെടുന്നുണ്ട്.