ഡോ റെഡീസ് കാര്‍ഡിയോ വാസ്‌കുലര്‍ ബ്രാന്‍ഡായ സിഡ്മസിനെ ഏറ്റെടുത്തു
ഡെല്‍ഹി: ഡോ. റെഡീസ് ലബോറട്ടറി ഇന്ത്യയിലെ കാര്‍ഡിയോ വാസ്‌കുലര്‍ മരുന്ന് ബ്രാന്‍ഡായ സിഡ്മസിനെ ഏറ്റെടുക്കുന്നതിന് നോവാര്‍ട്ടിസ് എജിയുമായി കരാര്‍ ഒപ്പുവെച്ചു. ഏകദേശം 463 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍. വല്‍സാര്‍ട്ടന്‍,സക്യൂബിട്രില്‍ എന്നിവയുടെ സംയോജനമായ മരുന്നുകൾ ഹൃദയാഘാതമുണ്ടാകുന്നവര്‍ക്കാണ് നല്‍കുന്നത്. ഐക്യുവിഐഎ എംഎറ്റി ഡാറ്റ അനുസരിച്ച്, 2022 ഫെബ്രുവരിവരെയുള്ള പന്ത്രണ്ട് മാസങ്ങളില്‍ സിഡ്മസിന് ഇന്ത്യയില്‍ 136.4 കോടി രൂപയുടെ വില്‍പ്പനയുണ്ടായിരുന്നു. മെട്രോ നഗരങ്ങള്‍ക്കു പുറമേ ടയര്‍-1, ടയര്‍-2 നഗരങ്ങളിലേക്കു കൂടി മരുന്നിന്റെ വിതരണം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ സഹായിക്കുമെന്നാണ് ഡോ. റെഡീസ് ലബോറട്ടറീസിന്റെ
ഡെല്‍ഹി: ഡോ. റെഡീസ് ലബോറട്ടറി ഇന്ത്യയിലെ കാര്‍ഡിയോ വാസ്‌കുലര്‍ മരുന്ന് ബ്രാന്‍ഡായ സിഡ്മസിനെ ഏറ്റെടുക്കുന്നതിന് നോവാര്‍ട്ടിസ് എജിയുമായി കരാര്‍ ഒപ്പുവെച്ചു.
ഏകദേശം 463 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍. വല്‍സാര്‍ട്ടന്‍,സക്യൂബിട്രില്‍ എന്നിവയുടെ സംയോജനമായ മരുന്നുകൾ ഹൃദയാഘാതമുണ്ടാകുന്നവര്‍ക്കാണ് നല്‍കുന്നത്. ഐക്യുവിഐഎ എംഎറ്റി ഡാറ്റ അനുസരിച്ച്, 2022 ഫെബ്രുവരിവരെയുള്ള പന്ത്രണ്ട് മാസങ്ങളില്‍ സിഡ്മസിന് ഇന്ത്യയില്‍ 136.4 കോടി രൂപയുടെ വില്‍പ്പനയുണ്ടായിരുന്നു.
മെട്രോ നഗരങ്ങള്‍ക്കു പുറമേ ടയര്‍-1, ടയര്‍-2 നഗരങ്ങളിലേക്കു കൂടി മരുന്നിന്റെ വിതരണം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ സഹായിക്കുമെന്നാണ് ഡോ. റെഡീസ് ലബോറട്ടറീസിന്റെ പ്രതീക്ഷ.കൂടാതെ കമ്പനിയുടെ മുന്‍നിര ബ്രാന്‍ഡുകളായ സ്റ്റാംലോ, സ്റ്റാംലോ ബീറ്റ, റിക്ലൈഡ്-എക്സ്ആര്‍, റെക്ലിമെറ്റ്-എക്സ്ആര്‍ എന്നിവയ്ക്കൊപ്പം കാര്‍ഡിയോ വാസ്‌കുലാര്‍ വിഭാഗത്തില്‍ നിലവിലുള്ള പോര്‍ട്ട്ഫോളിയോയിലേക്ക് ഈ മരുന്ന് കൂടി വരുന്നതോടെ ഡോ.റെഡീസിന്റെ മികച്ച 10 കാര്‍ഡിയാക് മരുന്നുകളുടെ വിഭാഗത്തില്‍ ഇടം നേടാനും കാരണമാകും.