കോഴിക്കോട് വിമാനത്താവളത്തെ ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റാനാവും: എയര്‍പോര്‍ട്ട് ഡയറക്ടര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ അന്താരാഷ്ട്ര സര്‍വ്വീസിനുള്ള ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റാന്‍ സാധിക്കുമെന്ന് വിമാനത്താവള ഡയറക്ടര്‍ ആര്‍ മഹാലിംഗം. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച 'കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനവും ആഭ്യന്തര കണക്ടിവിറ്റി ആവശ്യകതയും' എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഗോ സര്‍വ്വീസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് എയര്‍പോര്‍ട്ടിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ചേംബര്‍ പ്രസിഡന്റ് ടിപി അഹമ്മദ്, […]

Update: 2022-03-30 05:47 GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ അന്താരാഷ്ട്ര സര്‍വ്വീസിനുള്ള ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റാന്‍ സാധിക്കുമെന്ന് വിമാനത്താവള ഡയറക്ടര്‍ ആര്‍ മഹാലിംഗം. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച 'കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനവും ആഭ്യന്തര കണക്ടിവിറ്റി ആവശ്യകതയും' എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഗോ സര്‍വ്വീസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് എയര്‍പോര്‍ട്ടിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ചേംബര്‍ പ്രസിഡന്റ് ടിപി അഹമ്മദ്, എംകെ നാസര്‍, രാജേഷ് കുഞ്ഞപ്പന്‍, പിഎം ആസിഫ്, എം മുസമ്മില്‍, ഡോ. കെമൊയ്തു, എപി അബ്ദുല്ലക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Tags:    

Similar News