'800 കോടി റെക്കോര്‍ഡ് വരുമാനം നേടും' : ഒക്കിനാവാ ഓട്ടോ ടെക്ക്

മുംബൈ : നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഏകദേശം 800 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം നേടുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഒക്കിനാവാ ഓട്ടോ ടെക്ക്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണ കമ്പനിയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റുകഴിഞ്ഞുവെന്നും കമ്പനി അധികൃതര്‍ പറയുന്നു. 2015 മുതല്‍ ഇവി രംഗത്തെ മുന്‍നിരക്കാരാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള ഓക്കിനാവാ. ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ നടപ്പ് സാമ്പത്തിക വര്‍ഷമാണ് ഏറ്റവുമധികം വില്‍പന കമ്പനിയ്ക്ക് ലഭിച്ചത്. ഒരു ചാര്‍ജിന് […]

Update: 2022-03-29 08:17 GMT
മുംബൈ : നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഏകദേശം 800 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം നേടുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഒക്കിനാവാ ഓട്ടോ ടെക്ക്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണ കമ്പനിയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റുകഴിഞ്ഞുവെന്നും കമ്പനി അധികൃതര്‍ പറയുന്നു. 2015 മുതല്‍ ഇവി രംഗത്തെ മുന്‍നിരക്കാരാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള ഓക്കിനാവാ. ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ നടപ്പ് സാമ്പത്തിക വര്‍ഷമാണ് ഏറ്റവുമധികം വില്‍പന കമ്പനിയ്ക്ക് ലഭിച്ചത്.
ഒരു ചാര്‍ജിന് 160 കിലോമീറ്റര്‍ മൈലേജും 80-90 കിലോമീറ്റര്‍ വേഗതയും നല്‍കുന്ന ഓഖി 90 മോഡല്‍ കഴിഞ്ഞയാഴ്ച്ചയാണ് കമ്പനി ഇറക്കിയത്. മോഡലിന് 1.21 ലക്ഷം രൂപയാണ് വില. 2023 ആകുമ്പോഴേയ്ക്കും രണ്ട് ലക്ഷം യൂണിറ്റുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധയടങ്ങളിലുള്ള 452 ഡീലര്‍ഷിപ്പുകളിലൂടെയാണ് ഒകിനാവ തങ്ങളുടെ ആറ് മോഡലുകളും വില്‍ക്കുന്നത്.
Tags:    

Similar News