ബിഎംഡബ്ല്യു ഏപ്രില്‍ മുതല്‍ വില വര്‍ധിപ്പിക്കും

 ഡെല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയുടെ ആഘാതം നികത്താന്‍ ബിഎംഡബ്ല്യു, ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ മോഡലുകളിലേയും വില 3.5 ശതമാനം വരെ വര്‍ധിപ്പിക്കും. മെറ്റീരിയല്‍, ലോജിസ്റ്റിക്‌സ് ചെലവുകള്‍, നിലവിലെ യുദ്ധസാഹചര്യങ്ങള്‍, വിനിമയ നിരക്കുകള്‍ എന്നിവ ക്രമീകരിക്കുന്നതിനാണ് വില വര്‍ധന പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്ന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഗുരുഗ്രാമിലാണ് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ 100 ശതമാനം അനുബന്ധ സ്ഥാപനമാണ് ബിഎംഡബ്ല്യു ഇന്ത്യ  സ്ഥിതി ചെയ്യുന്നത്. 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാന്‍ […]

Update: 2022-03-25 08:31 GMT
ഡെല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയുടെ ആഘാതം നികത്താന്‍ ബിഎംഡബ്ല്യു, ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ മോഡലുകളിലേയും വില 3.5 ശതമാനം വരെ വര്‍ധിപ്പിക്കും.
മെറ്റീരിയല്‍, ലോജിസ്റ്റിക്‌സ് ചെലവുകള്‍, നിലവിലെ യുദ്ധസാഹചര്യങ്ങള്‍, വിനിമയ നിരക്കുകള്‍ എന്നിവ ക്രമീകരിക്കുന്നതിനാണ് വില വര്‍ധന പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്ന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
ഗുരുഗ്രാമിലാണ് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ 100 ശതമാനം അനുബന്ധ സ്ഥാപനമാണ് ബിഎംഡബ്ല്യു ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍, M 340i, 5 സീരീസ്, 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 7 സീരീസ്, X1, X3, X4, X5, X7 എന്നിവയുള്‍പ്പെടെ പ്രാദേശികമായി നിര്‍മ്മിച്ച കാറുകളുടെ ഒരു ശ്രേണി കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകള്‍ 8 സീരീസ് ഗ്രാന്‍ കൂപ്പെ, X6, Z4, M2 കോമ്പറ്റീഷന്‍, M5 കോമ്പറ്റീഷന്‍, M8 കൂപ്പെ, X3 M, X5 M, iX എന്നിവയും പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റുകളായി രാജ്യത്ത് ലഭ്യമാണ്.
Tags:    

Similar News