കൊവിഡ് ഒഴിയുന്നു, വിനോദ സഞ്ചാരികളെ കാത്ത് കേരള തീരങ്ങൾ

അഹമ്മദാബാദ്: കൊവിഡ് മഹാമാരി മൂന്നാം തരംഗം കുറയുമ്പോള്‍, സഞ്ചാരികളെ ആകര്‍ഷിക്കാൻ  കേരളത്തിന്റെ ടൂറിസം മേഖല തയ്യാറെടുക്കുന്നു. ആഭ്യന്തര ടൂറിസത്തിലാണ് ഉടനടി ശ്രദ്ധ കേന്ദ്രീകരിക്കുക. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികളിൽ നല്ലൊരു പങ്ക്  ഗുജറാത്തിൽ നിന്നാണെന്ന് ടൂറിസം മേഖലയിലെ ഒരു  ഉദ്യോഗസ്ഥന്‍ അറിയിച്ചു. ലോക്ക്ഡൗണുകള്‍ കാരണം ടൂറിസം മേഖലകള്‍ തകര്‍ച്ച നേരിട്ടു. ഇപ്പോൾ വിനോദ സഞ്ചാരമേഖല മടങ്ങിവരവിൻറെ പാതയിലാണ്. ബീച്ചുകള്‍, ഹില്‍ സ്റ്റേഷനുകള്‍, കായല്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങിയുടെ  പ്രവര്‍ത്തനം സജീവമായതോടെ  ടൂറിസം മേഖല […]

Update: 2022-03-11 01:17 GMT

അഹമ്മദാബാദ്: കൊവിഡ് മഹാമാരി മൂന്നാം തരംഗം കുറയുമ്പോള്‍, സഞ്ചാരികളെ ആകര്‍ഷിക്കാൻ കേരളത്തിന്റെ ടൂറിസം മേഖല തയ്യാറെടുക്കുന്നു.

ആഭ്യന്തര ടൂറിസത്തിലാണ് ഉടനടി ശ്രദ്ധ കേന്ദ്രീകരിക്കുക. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികളിൽ നല്ലൊരു പങ്ക് ഗുജറാത്തിൽ നിന്നാണെന്ന് ടൂറിസം മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ലോക്ക്ഡൗണുകള്‍ കാരണം ടൂറിസം മേഖലകള്‍ തകര്‍ച്ച നേരിട്ടു. ഇപ്പോൾ വിനോദ സഞ്ചാരമേഖല മടങ്ങിവരവിൻറെ പാതയിലാണ്.

ബീച്ചുകള്‍, ഹില്‍ സ്റ്റേഷനുകള്‍, കായല്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങിയുടെ പ്രവര്‍ത്തനം സജീവമായതോടെ ടൂറിസം മേഖല ഉണർവ്വിലാണെന്ന കേരള ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ പറഞ്ഞു.

ഹോംസ്റ്റേകള്‍, ഡ്രൈവ് ഇൻ ഹോളിഡേകൾ തുടങ്ങിയവ വീണ്ടും വിനോദ സഞ്ചാരികളെ ആകർഷിച്ച് തുടങ്ങിയിരിക്കുന്നു,അദ്ദേഹം പറഞ്ഞു.

കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരള ട്രാവല്‍ മാര്‍ട്ട്, ഓഗസ്റ്റ്-നവംബര്‍ മാസങ്ങളില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍), ഡിസംബര്‍-മാര്‍ച്ച് മാസങ്ങളില്‍ കൊച്ചി മുസിരിസ് ബിനാലെ, സാഹസിക വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കും, തേജ പറഞ്ഞു.

അഹമ്മദാബാദ് സന്ദര്‍ശന വേളയില്‍, തേജ ഗുജറാത്തിലെ ട്രാവല്‍ ഏജന്റുമാരുമായും കൂടിക്കാഴ്ച നടത്തി, കേരളത്തിലെ ടൂറിസം വീണ്ടും ഉയര്‍ത്താനുള്ള വഴികള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു.

 

Tags:    

Similar News