വില്പനയില്‍ കേമന്‍ കുഷാക്കെന്ന് സ്‌കോഡ

ഡെല്‍ഹി :  മിഡ് സൈസ് എസ്‌യുവിയായ കുഷാക്കിന്റെ വില്‍പനയില്‍ വര്‍ധനവെന്നറിയിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. കഴിഞ്ഞ മാസത്തെ വില്‍പനയില്‍ അഞ്ച് മടങ്ങ് വര്‍ധന രേഖപ്പെടുത്തി. 4,503 യൂണിറ്റുകള്‍ ഇക്കാലയളവില്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 853 യൂണിറ്റുകളാണ് വിറ്റത്. ഫെബ്രുവരിയില്‍ നടന്ന ആകെ വില്‍പനയില്‍ കുഷാക്കാണ് കൂടുതല്‍ വിറ്റു പോയതെന്നും കമ്പനി വ്യക്തമാക്കി. 2022ല്‍ വളരെ പോസിറ്റീവായ പ്രകടനമാണ് കമ്പനിയ്ക്ക് കാഴ്ച്ച വെക്കുവാന്‍ സാധിക്കുന്നതെന്നും, കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്നു എന്നതിലുപരി സന്തുഷ്ടരായ ഒട്ടേറെ ഉപഭോക്താക്കളെ ലഭിക്കുന്നു […]

Update: 2022-03-01 04:08 GMT

ഡെല്‍ഹി : മിഡ് സൈസ് എസ്‌യുവിയായ കുഷാക്കിന്റെ വില്‍പനയില്‍ വര്‍ധനവെന്നറിയിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. കഴിഞ്ഞ മാസത്തെ വില്‍പനയില്‍ അഞ്ച് മടങ്ങ് വര്‍ധന രേഖപ്പെടുത്തി. 4,503 യൂണിറ്റുകള്‍ ഇക്കാലയളവില്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 853 യൂണിറ്റുകളാണ് വിറ്റത്. ഫെബ്രുവരിയില്‍ നടന്ന ആകെ വില്‍പനയില്‍ കുഷാക്കാണ് കൂടുതല്‍ വിറ്റു പോയതെന്നും കമ്പനി വ്യക്തമാക്കി. 2022ല്‍ വളരെ പോസിറ്റീവായ പ്രകടനമാണ് കമ്പനിയ്ക്ക് കാഴ്ച്ച വെക്കുവാന്‍ സാധിക്കുന്നതെന്നും, കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്നു എന്നതിലുപരി സന്തുഷ്ടരായ ഒട്ടേറെ ഉപഭോക്താക്കളെ ലഭിക്കുന്നു എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സ്‌കോഡാ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് വ്യക്തമാക്കി. അടുത്തിടെ ഇറക്കിയ സെഡാന്‍ സ്‌കോഡാ സ്ലാവിയ കമ്പനിയുടെ വാഹന വില്‍പനയില്‍ വര്‍ധനവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

Similar News