പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഹീറോ

ഡെല്‍ഹി : ഹീറോ ഇലക്ട്രിക്ക് ഒരു പുതിയ ടൂവീലര്‍ കൂടി അവതരിപ്പിച്ചു. എഡ്ഡി എന്നാണ് പുതിയ ഇലക്ട്രിക്ക് ഇരുചക്ര വാഹനത്തിന്റെ പേര്. ചെറിയ ദൂരങ്ങള്‍ സഞ്ചരിക്കുന്നവര്‍ക്ക് അനുയോജ്യമായ വിധമാണ് വാഹനത്തിന്റെ രൂപകല്‍പന. വാഹനം ട്രാക്ക് ചെയ്യാനുള്ള 'ഫൈന്‍ഡ് മൈ ബൈക്ക്' ആപ്പിന്റെ സേവനം വാഹനത്തില്‍ ലഭ്യമാകും. വലിയ ബൂട്ട് സ്‌പെയ്‌സ്, റിവേഴ്‌സ് മോഡ്, 'ഫോളോ മീ' ഹെഡ്‌ലാംപ് എന്നിവ വാഹനത്തിന്റെ സവിശേഷതയാണ്. മഞ്ഞ, ഇളം നീല എന്നീ നിറങ്ങളിലാണ് സ്‌കൂട്ടര്‍ എത്തുന്നത്. വാഹനം ഉപയോഗിക്കുന്നതിന് പ്രത്യേക ലൈസന്‍സോ […]

Update: 2022-03-01 06:54 GMT

ഡെല്‍ഹി : ഹീറോ ഇലക്ട്രിക്ക് ഒരു പുതിയ ടൂവീലര്‍ കൂടി അവതരിപ്പിച്ചു. എഡ്ഡി എന്നാണ് പുതിയ ഇലക്ട്രിക്ക് ഇരുചക്ര വാഹനത്തിന്റെ പേര്. ചെറിയ ദൂരങ്ങള്‍ സഞ്ചരിക്കുന്നവര്‍ക്ക് അനുയോജ്യമായ വിധമാണ് വാഹനത്തിന്റെ രൂപകല്‍പന. വാഹനം ട്രാക്ക് ചെയ്യാനുള്ള 'ഫൈന്‍ഡ് മൈ ബൈക്ക്' ആപ്പിന്റെ സേവനം വാഹനത്തില്‍ ലഭ്യമാകും. വലിയ ബൂട്ട് സ്‌പെയ്‌സ്, റിവേഴ്‌സ് മോഡ്, 'ഫോളോ മീ' ഹെഡ്‌ലാംപ് എന്നിവ വാഹനത്തിന്റെ സവിശേഷതയാണ്.

മഞ്ഞ, ഇളം നീല എന്നീ നിറങ്ങളിലാണ് സ്‌കൂട്ടര്‍ എത്തുന്നത്. വാഹനം ഉപയോഗിക്കുന്നതിന് പ്രത്യേക ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വാഹനം ഇറക്കുമെന്ന് കമ്പനി അറിയിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, ആയാസ രഹിതമായ റൈഡ് ഉറപ്പാക്കുക എന്നിവയാണ് പുതിയ സ്‌കൂട്ടറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹീറോ ഇലക്ട്രിക്ക് എംഡി നവീന്‍ മുന്‍ജല്‍ വ്യക്തമാക്കി

Tags:    

Similar News