വണ്ടര്‍ല ഹോളിഡേസ് ലിമിറ്റഡ്
രിസ്ഥിതി സൗഹൃദത്തിന് ഐ എസ് ഒ 14001 സര്‍ട്ടിഫിക്കറ്റും സുരക്ഷയ്ക്ക് ഒക്യുപേഴ്ണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അസസ്‌മെന്റ് സീരീസ് (OHSAS) 18001 സര്‍ട്ടിഫിക്കറ്റും ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പാര്‍ക്കാണ് വണ്ടര്‍ല കൊച്ചി.
കേരളം ആസ്ഥാനമാക്കിയുള്ള വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ് (Wonderla) ദക്ഷിണേന്ത്യയില്‍ മൂന്ന് വണ്ടര്‍ല ബ്രാന്‍ഡ് അമ്യൂസ്മെന്റ്...
കേരളം ആസ്ഥാനമാക്കിയുള്ള വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ് (Wonderla) ദക്ഷിണേന്ത്യയില്‍ മൂന്ന് വണ്ടര്‍ല ബ്രാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നടത്തുന്നുണ്ട്. 2000 ല്‍ കമ്പനി അതിന്റെ ആദ്യ പാര്‍ക്ക് കൊച്ചിയില്‍ ആരംഭിച്ചു. രണ്ടാമത്തേത് 2005 ല്‍ ബംഗളൂരുവിലും മൂന്നാമത്തേത് 2016 ഏപ്രിലില്‍ ഹൈദരാബാദിലും തുറന്നു.
ബംഗളൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിനോട് ചേര്‍ന്ന് ഒരു ത്രീ സ്റ്റാര്‍ ലെഷര്‍ റിസോര്‍ട്ടും കമ്പനി നടത്തുന്നുണ്ട്. റിസോര്‍ട്ടില്‍ 84 ആഡംബര മുറികളും വിവാഹ സല്‍ക്കാര പാര്‍ട്ടികളും കോര്‍പറേറ്റ് ഇവന്റുകളും മീറ്റിംഗുകളും നടത്തുന്നതിനുള്ള സൗകര്യങ്ങളും ഉണ്ട്.
വണ്ടര്‍ല ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2002 നവംബര്‍ 18 ന് ബാംഗ്ലൂരില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപീകരിച്ചു. പരിസ്ഥിതി സൗഹൃദത്തിന് ഐ എസ് ഒ 14001 സര്‍ട്ടിഫിക്കറ്റും സുരക്ഷയ്ക്ക് ഒക്യുപേഴ്ണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അസസ്‌മെന്റ് സീരീസ് (OHSAS) 18001 സര്‍ട്ടിഫിക്കറ്റും ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പാര്‍ക്കാണ് വണ്ടര്‍ല കൊച്ചി.
വണ്ടര്‍ല ഹോളിഡേയ്സ് ഹൈദരാബാദില്‍ തങ്ങളുടെ നിര്‍ദ്ദിഷ്ട അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 2014 ഏപ്രിലില്‍ ഒരു പ്രാഥമിക പബ്ലിക്ഓഫര്‍ പുറത്തിറക്കി. ഐ പി ഒ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം വണ്ടര്‍ല ഹോളിഡേയ്സിന്റെ ഇക്വിറ്റി ഷെയറുകള്‍ 2014 മെയ് ഒന്‍പതിന് ബി എസ് ഇയിലും എന്‍ എസ് ഇയിലും ലിസ്റ്റ് ചെയ്തു.
കൊച്ചി നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ വീഗാലാന്‍ഡ് എന്നറിയപ്പെട്ടിരുന്ന കൊച്ചിയിലെ വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക് അന്‍പതിലധികം അമ്യൂസ്മെന്റ് റൈഡുകളുടെ കേന്ദ്രമാണ്. 30 ഏക്കറില്‍ പരന്നുകിടക്കുന്ന വണ്ടര്‍ലാ കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഒരു കോടിയിലധികം പേര്‍ സന്ദര്‍ശിച്ചു. ഇലക്ട്രാണിക്‌സ് ഉപകരണ നിര്‍മ്മാണ രംഗത്തെ മുന്‍നിര കമ്പനിയായ വീ-ഗാര്‍ഡാണ് വണ്ടര്‍ലായുടെ പ്രമോട്ടര്‍മാര്‍. വീ-ഗാര്‍ഡിന്റെ സ്ഥാപകനായ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയാണ് അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ ആശയം അവതരിപ്പിച്ചത്. വിവിധ വ്യാപാര്യ വാണിജ്യ മേഖലകളില്‍ വീ-ഗാര്‍ഡിന് സംരംഭങ്ങളുണ്ട്.
വീഗാലാന്‍ഡിന്റെ നിര്‍മ്മാണത്തിനും വികസനത്തിനുമായി 75 കോടി രൂപയുടെ നിക്ഷേപം നടത്തി. 2005 ല്‍, വീഗാലാന്‍ഡ് പദ്ധതിയുടെ വന്‍ വിജയത്തെത്തുടര്‍ന്ന്, കൊച്ചൗസെഫ് ചിറ്റിലപ്പിള്ളി 82 ഏക്കര്‍ (33 ഹെക്ടര്‍) വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വണ്ടര്‍ല എന്ന പേരില്‍ ബംഗളൂരുവില്‍ 105 കോടി രൂപ ചിലവില്‍ മറ്റൊരു അമ്യൂസ്മെന്റ് പാര്‍ക്ക് ആരംഭിച്ചു. മൂന്നാമത്തെ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹൈദരാബാദ് 2016 ഏപ്രിലില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു. നിലവില്‍ കൊച്ചൗസെഫ് ചിറ്റിലപ്പിള്ളിയുടെ മകനായ അരുണ്‍ ചിറ്റിലപ്പിള്ളിയാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍.