യമഹ,യുവതയുടെ ഹരം

മോട്ടോര്‍സൈക്കിള്‍ എഞ്ചിനുകളുടെ പരീക്ഷണ നിര്‍മ്മാണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

Update: 2022-01-13 06:36 GMT

'മോട്ടോര്‍സൈക്കിള്‍ എഞ്ചിനുകളുടെ പരീക്ഷണ നിര്‍മ്മാണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' 1953-ല്‍ ജെനിച്ചി കവാകാമി (യമഹ മോട്ടോറിന്റെ ആദ്യ പ്രസിഡന്റ്) പറഞ്ഞ ഈ വാക്കുകളില്‍ നിന്നാണ് ഇന്നത്തെ യമഹ മോട്ടോര്‍ കമ്പനി പിറവിയെടുക്കുന്നത്.

'നിങ്ങള്‍ ഇത് നിര്‍മ്മിക്കാന്‍ പോകുകയാണെങ്കില്‍, അത് ഏറ്റവും മികച്ചതാക്കുക.' എന്ന വാക്കുകള്‍ കമ്പനിയുടെ മുദ്രാവാക്യമായി ഉപയോഗിച്ച്, ആദ്യത്തെ പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്നതിന് ഡെവലപ്മെന്റ് ടീം ഒറ്റക്കെട്ടായി നിന്നു. പത്ത് മാസത്തിന് ശേഷം 1954 ഓഗസ്റ്റില്‍ ആദ്യത്തെ മോഡല്‍ പൂര്‍ത്തിയായി. യമഹ YA-1 എന്ന മോഡലാണ് പുറത്തിറക്കിയത്. എയര്‍ കൂള്‍ഡ്, 2-സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ 125 സിസി എന്‍ജിനായിരുന്നു ബൈക്കിന്റെ പ്രതേകത.

1985-ല്‍ ഒരു സംയുക്ത സംരംഭമായാണ് യമഹ മോട്ടോര്‍ ഇന്ത്യയിലേക്ക് വന്നത്. 2001 ഓഗസ്റ്റില്‍, ജപ്പാനിലെ (YMC) യമഹ മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ 100% അനുബന്ധ സ്ഥാപനമായി ഇത് മാറി. 2008-ല്‍, മിതൂസി വൈഎംസി യുമായി ഇന്ത്യയിലെ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (IYM) സംയുക്ത നിക്ഷേപകരകാനുള്ള കരാര്‍ ഉണ്ടാക്കുകയും ചെയ്തു.

സൂരജ്പൂര്‍ (ഉത്തര്‍പ്രദേശ്), ഫരീദാബാദ് (ഹരിയാന), കാഞ്ചീപുരം (തമിഴ്‌നാട്) എന്നിവിടങ്ങളിലെ 3 അത്യാധുനിക പ്ലാന്റുകള്‍ ഉള്‍പ്പെടുന്നതാണ് യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നിര്‍മ്മാണ പ്ലാന്റുകള്‍. ആഭ്യന്തര, വിദേശ വിപണികള്‍ക്കുള്ള ഇരുചക്ര വാഹനങ്ങളുടെയും ഭാഗങ്ങളുടെയും ഉല്‍പ്പാദനം ഈ പ്ലാന്റുകളില്‍ നടത്തുന്നു.

യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് വളരെയധികം മോഡലുകള്‍ ഇറക്കുന്നുണ്ട്. 500 ഡീലര്‍മാര്‍ ഉള്‍പ്പെടെ 2,200-ലധികം കസ്റ്റമര്‍ ടച്ച് പോയിന്റുകളുടെ രാജ്യവ്യാപക ശൃംഖലയും കമ്പനിക്കുണ്ട്. നിലവില്‍, അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ സ്പോര്‍ട്സ് മോഡല്‍ YZF-R15 വേര്‍ഷന്‍ 3.0 (155 cc), FZS 250 CC, FZ 250 CC, MT-15 (FZ-ഇന്‍ജക്റ്റഡ് 155cc), ബ്ലൂ-കോര്‍ ടെക്നോളജി എനേബിള്‍ഡ് മോഡലുകള്‍ പോലുള്ള സ്പോര്‍ട്സ് മോഡലുകളും ഉള്‍പ്പെടുന്നു. S FI (ഫ്യുവല്‍-ഇന്‍ജക്റ്റഡ്, 149 സിസി), FZ FI (ഫ്യുവല്‍-ഇന്‍ജക്റ്റഡ്, 149 സിസി), റേ-ZR സ്ട്രീറ്റ് റാലിയുടെ 125 സിസി സ്‌കൂട്ടര്‍ റേഞ്ച് ഫ്യുവല്‍-ഇന്‍ജക്റ്റഡ് 125 Fi (125 സിസി), റേ-ZR 125 സിസി (125) , Fascino 125 Fi (125 cc) ഇതൊക്കെയാണ് പ്രധാനപ്പെട്ട മോഡലുകള്‍. 2021 ലെ മികച്ച സ്‌കൂട്ടറിനുള്ള അവാര്‍ഡ് RayZR 125 FI ആയിരുന്നു.

Tags:    

Similar News