വില്‍ക്കാനും വാങ്ങാനും ഒഎല്‍എക്‌സ്
വാങ്ങാന്‍ മാത്രമല്ല കയ്യിലുള്ളത് വില്‍ക്കാനും കൂടുതല്‍ ആളുകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും ഒഎല്‍എക്‌സ് സഹായിക്കുന്നു.
നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഫ്രിഡ്‌ജോ, ടിവിയോ എന്തുമാവട്ടെ , ചെറിയ തുകയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ വേണമെങ്കില്‍ ഏതൊരാളും...
നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഫ്രിഡ്‌ജോ, ടിവിയോ എന്തുമാവട്ടെ , ചെറിയ തുകയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ വേണമെങ്കില്‍ ഏതൊരാളും ആദ്യം ചിന്തിക്കുക ഒഎല്‍എക്‌സ് ആപ്പാണ്. വാങ്ങാന്‍ മാത്രമല്ല കയ്യിലുള്ളത് വില്‍ക്കാനും കൂടുതല്‍ ആളുകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും ഒഎല്‍എക്‌സ് സഹായിക്കുന്നു. കയ്യിലുള്ളതെന്തായാലും വില്‍ക്കാനും ഇഷ്ടപ്പെട്ടവ വാങ്ങാനും ഇപ്പോള്‍ ആളുകള്‍ ഏറെയും ആശ്രയിക്കുന്നത് ഒഎല്‍എക്‌സ് എന്ന എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമിനെയാണ്. വീട്ടിലേക്കുള്ള വസ്തുക്കള്‍ ആയാലും ശരി വാഹനങ്ങള്‍ ആയാലും ഒഎല്‍എക്‌സില്‍ വില്‍ക്കാനും വാങ്ങാനും ലോകമെങ്ങും ആളുകള്‍ ഉണ്ട്. ലോകത്ത് തന്നെ സെക്കന്റ് ഹാന്റ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ സെല്ലിങ് മാര്‍ക്കറ്റായി ഒഎല്‍എക്‌സ് മാറിക്കഴിഞ്ഞു.
വീടുകള്‍ വാടകയ്ക്ക് ലഭിക്കാന്‍ പോലും ആളുകളെ ഒഎല്‍എക്‌സ് സഹായിക്കുന്നു. വില്‍പ്പനക്കാരനും വാങ്ങുന്നവനും ഒഎല്‍എക്‌സി ല്‍ അക്കൌണ്ട് ഉണ്ടാക്കി ഏതൊരു വസ്തുവും വാങ്ങാനും വില്‍ക്കാനും സാധിക്കും. അക്കൌണ്ട് തുറക്കാന്‍ പണചിലവ് ഒന്നുമില്ല. മാത്രവുമല്ല, വേണ്ട ഉത്പന്നം കണ്ടെത്തിയാല്‍ ആ ഉത്പന്നം പോസ്റ്റ് ചെയ്തിരിക്കുന്ന ആളുമായി ചാറ്റ് ചെയ്യാനും വേണമെങ്കില്‍ വിളിച്ച് സംസാരിക്കാനും ഒഎല്‍എക്‌സ് വഴി സാധിക്കും.
ലോകമെമ്പാടുമുള്ള 30തോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ട്രേഡിംഗ് പ്ലാറ്റ്ഫോമുകളുടെ നെറ്റ് വര്‍ക്കുകളില്‍ ഒന്നാണ് ഒഎല്‍എക്‌സ്. 2006 ലാണ് ഒഎല്‍എക്‌സ് സ്ഥാപിതമായത്. ഫാബ്രിസ് ഗ്രിന്‍ഡ, അലക് ഓക്‌സെന്‍ഫോര്‍ഡ്, ജോര്‍ഡി കാസ്റ്റിലോ എന്നിവര്‍ ചേര്‍ന്നാണ് ഒഎല്‍എക്‌സ് സ്ഥാപിച്ചത്. പിന്നീട് പ്രദേശിക ബ്രാന്റുകളായ ഓട്ടോവിറ്റ്, അവിതോ, പ്രോപര്‍ട്ടി24 എന്നിവയുള്‍പ്പെടെ വാങ്ങിയതോടെ സേവനം ഒഎല്‍എക്‌സ് വിപുലപ്പെടുത്തി. ഇവയ്‌ക്കൊപ്പം തന്നെ ഒഎല്‍എക്‌സ് ഓട്ടോസ്, ഓട്ടോമോട്ടീവ് തുടങ്ങി ഒഎല്‍എക്‌സിന്റെ സ്വന്തം സേവനങ്ങള്‍ വേറെയും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി പലതരം ഫീച്ചറുകള്‍ കമ്പനി ഒരുക്കിയിരിക്കുന്നു. ഓരോ മാസവും കോടിക്കണക്കിന് ആളുകളാണ് ഒഎല്‍എക്‌സിന്റെ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് സംരംഭകര്‍ക്കും ബിസിനസ്സുകള്‍ക്കും അവരുടെ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഈ അപ്ലിക്കേഷന്‍ സഹായകരമാണ്.
ഒഎല്‍എക്‌സ് ഗ്രൂപ്പില്‍, ലോകത്തെ 30 ലധികം രാജ്യങ്ങളിലെ ആളുകളെയും കമ്മ്യൂണിറ്റികളെയും തമ്മില്‍ ബന്ധപ്പെടുത്തുന്നുണ്ട്. കമ്പനിയുടെ ബിസിനസ് മോഡല്‍ പ്രാദേശിക സംരംഭകരെ ശാക്തീകരിക്കുകയും പ്രാദേശിക വ്യാപാരം സുഗമമാക്കുന്നതിലൂടെ പ്രാദേശിക കമ്മ്യൂണിറ്റികളെ സമ്പന്നമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.