ഷെവർലെ മോട്ടോർസ്
1911 ലാണ് അമേരിക്കൻ കാർ നിർമാതാക്കളായ ഷെവർലെ മോട്ടോഴ്സിൻറെ ജനനം. സ്വിസ് കാറോട്ടക്കാരനും ഓട്ടോമോട്ടീവ് എഞ്ചിനീയറുമായ ലൂയി ഷെവർലെ സഹോദരനായ ആർതർ ഷെവർലേയും അമേരിക്കയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സിൻറെ സ്ഥാപകരിൽ ഒരാളുമായ വില്യം ഡ്യൂറൻറുമായി ചേർന്നാണ് ഷെവർലേ മോട്ടോഴ്സ് ആരംഭിച്ചത്. ജനറൽ മോട്ടോഴ്സിലെ ഉൾപോരിനൊടുവിൽ വില്യം ഡ്യൂറൻറിനെ ജനറൽ മോട്ടോഴ്സ് പുറത്താക്കിയതിന് പിന്നാലെയാണ് ഷെവർലെ ആരംഭിച്ചത്. ഷെവർലേ ഉപയോഗിച്ച് ജി.എമ്മിലെ ഭൂരിഭാഗം ഷെയറുകളും വാങ്ങിയ വില്യം, ജനറൽ മോട്ടോഴ്സിനെ ഷെവർലേയിൽ ലയിപ്പിച്ചു. മധുരപ്രതികാരമെന്ന നിലയിൽ […]
1911 ലാണ് അമേരിക്കൻ കാർ നിർമാതാക്കളായ ഷെവർലെ മോട്ടോഴ്സിൻറെ ജനനം. സ്വിസ് കാറോട്ടക്കാരനും ഓട്ടോമോട്ടീവ് എഞ്ചിനീയറുമായ ലൂയി ഷെവർലെ സഹോദരനായ ആർതർ ഷെവർലേയും അമേരിക്കയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സിൻറെ സ്ഥാപകരിൽ ഒരാളുമായ വില്യം ഡ്യൂറൻറുമായി ചേർന്നാണ് ഷെവർലേ മോട്ടോഴ്സ് ആരംഭിച്ചത്. ജനറൽ മോട്ടോഴ്സിലെ ഉൾപോരിനൊടുവിൽ വില്യം ഡ്യൂറൻറിനെ ജനറൽ മോട്ടോഴ്സ് പുറത്താക്കിയതിന് പിന്നാലെയാണ് ഷെവർലെ ആരംഭിച്ചത്. ഷെവർലേ ഉപയോഗിച്ച് ജി.എമ്മിലെ ഭൂരിഭാഗം ഷെയറുകളും വാങ്ങിയ വില്യം, ജനറൽ മോട്ടോഴ്സിനെ ഷെവർലേയിൽ ലയിപ്പിച്ചു. മധുരപ്രതികാരമെന്ന നിലയിൽ തന്നെ പുറത്താക്കിയ ജി.എമ്മിൻറെ തലപ്പത്ത് വില്യം വീണ്ടുമെത്തി.
ഓരോ ആവശ്യത്തിനും ഒരു വണ്ടിയെന്ന ലക്ഷ്യവുമായി വില്യമിന് ശേഷം ഷെവർലേയെ നയിച്ച ആൽഫ്രഡ് സോളനാണ് ഷെവർലെ എന്ന ബ്രാൻറിനെ വിശ്വപ്രസിദ്ധമാക്കിയത്. അമേരിക്കയക്ക് പുറത്ത് ഷെവർലെ എന്നത് ജനറൽ മോട്ടോഴ്സിൻറെ മുഖമായി. ഒപ്പം തന്നെ അമേരിക്കയിൽ ഫോർഡ് നിലനിർത്തിയിരുന്ന അപ്രമാദിത്യം തകർത്ത് ചുരുങ്ങിയ കാലം കൊണ്ട് ഷെവർലെ ഒന്നാമതെത്തി.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വിവിധ കമ്പനികളുമായി സഹകരിച്ചും കമ്പനികളെ വിലയ്ക്കെടുത്തുമാണ് ഷെവർലെ പ്രവർത്തനമണ്ഡലം വിപുലപ്പെടുത്തിയത്. ഓപൽ, ഹോൾഡൻ മോട്ടോർസ്,ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്, ദേവു മോട്ടോഴ്സ്, ടൊയോട്ട തുടങ്ങി വിവിധ കമ്പനികളുമായി വിവിധ കാലങ്ങളിൽ കരാറിലെത്തിയ ഷെവർലെ മികച്ച വാഹനങ്ങളെ തന്നെ നിരത്തിലെത്തിച്ചു.
കാമറോ ആൻഡ് സിൽവറഡോ പിക്കപ്പ് ട്രക്ക് പുറത്തിറക്കി 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2018ലാണ് ഷെവർലെയെ പ്രതിനിധീകരിക്കുന്ന ഹോൾഡൻ സ്‌പെഷ്യൽ വെഹിക്കിൾ ഓഷ്യാനിയയിൽ അവതരിപ്പിച്ചത്. 2005ഓടെ ഷെവർലെ യൂറോപ്പിൽ പുനരാരംഭിച്ചു. 2011 ൽ ദക്ഷിണ കൊറിയയിലെ പ്രമുഖ കാർ നിർമാതാക്കളായ ദേവുവിനെ സ്വന്തമാക്കിയ ഷെവർലെ, ജിഎം ദേവൂ എന്ന പേരിൽ നിർമിച്ച വാഹനങ്ങൾ "Daewoo has grown up enough to become Chevrolet" എന്ന ടാഗ്‌ലൈനോടെ വിറ്റഴിച്ചു. ഇതോടെ ദേവൂ ജന്മദേശമായ ദക്ഷിണ കൊറിയയിൽ ഇല്ലാതാവുകയും ഷെവർലെ പിൻഗാമിയായി വരികയും ചെയ്തു.
ഈയൊരു മാർക്കറ്റിങ് തന്ത്രം ഷെവർലെയ്ക്ക് ചുറ്റും ഒരു ആഗോള ബ്രാൻഡ് നിർമ്മിക്കാനുള്ള ജനറൽ മോട്ടോഴ്‌സിന്റെ ശ്രമമായിരുന്നു. യൂറോപ്പിലേക്ക് ഷെവർലെയെ പുനരവതരിപ്പിച്ചതോടെ, ഷെവർലെയെ ഒരു മുഖ്യധാരാ മൂല്യമുള്ള ബ്രാൻഡായി.. 2013ൽ ജിഎം ഈ നീക്കത്തിൽ നിന്ന് പിന്മാറി. 2016 മുതൽ യൂറോപ്പിൽ നിന്ന് കാമറോയും കോർവെറ്റും ഒഴികെയുള്ള ബ്രാൻഡുകൾ പിൻവലിച്ചു. 2007-മുതൽ ലൂയി ഷെവർലെ ബ്രാൻഡ് നാമത്തിൽ പ്രീമിയം നിലവാരമുള്ള സ്വിസ് വാച്ചുകളും വിപണനം ചെയ്യുന്നുണ്ട്.
ജിഎം ഇന്ത്യ വിഭാഗമാണ് ഷെവർലെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. 2003ൽ ആരംഭിച്ച ഷെവർലെ ഇന്ത്യയിലെ ഏറ്റവും പുതിയ വാഹന ബ്രാൻഡുകളിൽ ഒന്നാണ്. 2003 വരെ, ജിഎം ഇന്ത്യ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്, ഓപൽ എന്നിവയുമായി സംയുക്ത സംരംഭത്തിലായിരുന്നു തുടക്കകാലത്ത് വിൽപ്പന നടത്തിയത്. 2003 ജൂൺ 6-ന് ഷെവർലെ ഔദ്യോഗികമായി തന്നെ ഇന്ത്യയിൽ ബിസിനസ്സ് ആരംഭിച്ചു. ഷെവർലെ ക്രൂസ്, ഷെവർലെ സ്പാർക്ക്, ഷെവർലെ ഒപ്ട്ര, ഷെവർലെ അവെയോ, ഷെവർലെ ടവേര, ഷെവർലെ കാപ്റ്റിവ, ഷെവർലെ എസ് ആർ വി, ഷെവർലെ ബീറ്റ്, ഷെവർലെ സെയിൽ, ഷെവർലെ ഏവിയോ യു വി എ, ട്രെയൽബ്ലേസർ എന്നീ മോഡലുകൾ ഷെവർലെ ഇന്ത്യയിൽ വിറ്റു. 2005 വരെ ജപ്പാനിലെ ഫുജി ഹെവി ഇൻഡസ്ട്രീസായ സുബാറുവിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്താണ് ഷെവർലെ ഫോസ്റ്റർ വിൽപ്പനയ്ക്ക് എത്തിച്ചത്. ഗുജറാത്തിലെ ഹാലോൾ പ്ലാന്റിലാണ് ക്രൂസും ടവേരയും നിർമ്മിച്ചത്. ഫോർമുല റോളൺ സിംഗിൾ-സീറ്റർ സീരീസിന്റെ ഇന്ത്യയിലെ ഏക എഞ്ചിൻ വിതരണക്കാരും ഷെവർലെ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2017ൽ ജിഎം ഇന്ത്യയിൽ ഷെവർലെ കാറുകളുടെ ഉൽപ്പാദനവും വിൽപ്പനയും നിർത്തി.