ചെറുകിട-ഇടത്തരം ബിസിനസുകളെ ശക്തിപ്പെടുത്താന്‍ മോഡിഫി
- ആഗോള ഫിന്‍ടെക് പ്ലാറ്റ്‌ഫോമാണ് മോഡിഫി
- നിലവിലെ സംവിധാനം കോര്‍പറേറ്റുകളെ അനുകൂലിക്കും
- 2015 ലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്
ആഗോള ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ മോഡിഫി ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുന്നു. അതിനായി രാജ്യത്തെ ചെറുകിട ഇടത്തരം (എസ്എംഇ) മേഖലയെ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് മോഡിഫി.
പരമ്പരാഗത ക്രോസ്- ബോര്‍ഡര്‍ പേയ്‌മെന്റ്, ധനകാര്യ ഇടപാടുകള്‍ എന്നിവയില്‍ എസ്എംഇകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും പരിഹരിക്കുകയാണ് പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. നിലവിലെ സംവിധാനം കോര്‍പറേറ്റുകളെ അനുകൂലിക്കും വിധമാണ്. അതിനാല്‍ ആഗോള തലത്തില്‍ കോര്‍പറേറ്റുകളോട് മത്സരിക്കാന്‍ തക്കവിധം എസ്എംഇകളെ പ്രാപ്തരാക്കുകയാണ് മോഡിഫി ചെയ്യാനുദ്ദേശിക്കുന്നത്.
2024 ആകുമ്പോഴേക്കും ഇന്ത്യന്‍ വിപണിയില്‍ എസ്എംഇ വ്യവസായ മേഖലയുടെ വന്‍ വളര്‍ച്ചയാണ് കന്നി പ്രതീക്ഷിക്കുന്നത്. നൂതന ഡിജിറ്റല്‍ സൊലൂഷനുകളിലൂടെ ഇപ്പോഴത്തെ പോരായ്മകള്‍ പരിഹരിച്ച് പ്രവര്‍ത്തന മൂലധന ലഭ്യത, ഫലപ്രദമായ പേയ്‌മെന്റ് സൊലൂഷ്യനുകള്‍, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയ്ക്ക് പരിഹാരം കാണുകയാണ് മോഡിഫിയുടെ ഉദ്ദേശം. ഇത് ചെറുകിട, ഇടത്തരം കമ്പനികളെ ആഗോള ഉത്പാദന മേഖലയില്‍ പ്രധാന ശക്തികളായി ഉയര്‍ന്നു വരാന്‍ സഹായിക്കുമെന്ന് മോഡിഫിയുടെ സിഇഒയും സഹസ്ഥാപകനുമായ നെല്‍സണ്‍ ഹോസ്‌നര്‍ അഭിപ്രായപ്പെട്ടു.
2015 ലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്നുമുതല്‍ 150 കോടി ഡോളറിലധികം ധനസഹായം ബിസിനസുകള്‍ക്കും സംരംഭകര്‍ക്കും കമ്പനി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.