വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; ട്രയൽ റൺ മേയിൽ

  • തുറമുഖത്തിന്റെ ബ്രേക്ക് വാട്ടറിന്റെ 90 ശതമാനം പൂർത്തിയായി
  • രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028ല്‍ പൂര്‍ത്തിയാക്കും
  • ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുള്ളത്

Update: 2024-04-02 05:46 GMT

വിഴിഞ്ഞം തുറമുഖത്തിന്റെ  പ്രവര്‍ത്തനം ഓണത്തിന് ആരംഭിക്കും.

തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ട്രയല്‍ റണ്‍ മേയില്‍ ആരംഭിക്കും. കണ്ടെയ്‌നറുകള്‍ കയറ്റിയ വലിയ ബാര്‍ജുകള്‍ എത്തിച്ചായിരിക്കും ആദ്യഘട്ടത്തില്‍ ട്രയല്‍റണ്‍.

തുറമുഖത്തിന്റെ ബ്രേക്ക് വാട്ടറിന്റെ 90 ശതമാനം പൂർത്തിയായിട്ടുണ്ട്. ബെര്‍ത്തിന്റെയും യാര്‍ഡിന്റെയും ആദ്യഘട്ട നിര്‍മാണവും അവസാനഘട്ടത്തിലാണ്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിര്‍മാണം വേഗത്തില്‍ നടക്കുന്നതിനാല്‍ സെപ്റ്റംബറോടെ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് വിഴിഞ്ഞം പോര്‍ട്ടിന്റെ സി ഇ ഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമന്‍ അറിയിച്ചു.

തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028ല്‍ പൂര്‍ത്തിയാക്കും. 10,000 കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്.

രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 18 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാനം. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്.

വിഴിഞ്ഞത്തു നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി അദാനി തുറമുഖ അധികൃതര്‍ നടത്തുന്ന ചർച്ച അന്തിമഘട്ടത്തിലാണ്.


Tags:    

Similar News