വാണിജ്യ പാചകവാതക സിലിണ്ടർ വില 15 രൂപ വർധിപ്പിച്ചു

  • പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
  • ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 1,769.50 രൂപയാകും
  • ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

Update: 2024-02-01 08:57 GMT

വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണക്കമ്പനികള്‍.

19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 15 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.

വിലവര്‍ധിച്ചതോടെ ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 1,769.50 രൂപയാകും.

2023 നവംബറില്‍ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി പാചകവാതക സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുന്‍പ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികള്‍ കൂട്ടിയിരുന്നത്.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് പുറമെ പാചകവാതകത്തിന്റെയും വില കൂടുന്നത് ഹോട്ടല്‍ വ്യവസായത്തെ തന്നെ പ്രതിസന്ധിയില്‍ ആക്കും.

Tags:    

Similar News