തമിഴ്‌നാട്ടിൽ നിന്നുള്ള വരവ് കൂടി; സംസ്ഥാനത്ത് കോഴി വില കുത്തനെ ഇടിഞ്ഞു

Update: 2024-08-12 07:16 GMT

സംസ്ഥാനത്ത് ബ്രോയിലർ കോഴിയിറച്ചിയുടെ വില കുത്തനെ കുറഞ്ഞു. ഇതോടെ  ഒ​രു​കി​ലോക്ക്‌  ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ 100 മു​ത​ൽ 110 രൂ​പ വ​രെ​യാ​ണ് വി​ല. നേരത്തെ 200 മുതൽ 260 രൂപ വരെയായിരുന്നു വില. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ കോഴി വിലയാണിത്. പ്രാദേശിക ഉൽപ്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയിറച്ചിയുടെ വരവ് കൂടിയതുമാണ് വില കുറയാൻ കാരണം. 

വില ഇടിഞ്ഞതോടെ കോഴി വിൽപ്പനയും  ഇരട്ടിയായി. വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ സൂചിപ്പിക്കുന്നത്.  വില കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മാസങ്ങളിൽ കോഴി വിലയിലുണ്ടായ വർധനയെത്തുടർന്നു ഫാ​മു​ക​ളി​ൽ വ​ൻ​തോ​തിൽ കോഴി വളർത്തൽ നടന്നിരുന്നു. ഇവർക്കെല്ലാം വിലയിലുണ്ടായ ഇ​ടി​വ് വൻ തിരിച്ചടിയായിട്ടുണ്ട്.

 60 മു​ത​ൽ 65 രൂ​പ​ക്കാ​ണ് ഫാ​മു​ക​ളി​ൽ​നി​ന്ന് ഏ​ജ​ന്റു​മാ​ർ കോ​ഴി​ക​ളെ വാ​ങ്ങു​ന്ന​ത്. ഒരു കോഴിയെ വളർത്തി വിപണിയിലെത്തിക്കാൻ കർഷകന് 90 മുതല്‍ 110 രൂപ വരെ ചെലവ് വരുന്നുണ്ട്. ഫാ​മു​ക​ളി​ൽ കി​ലോ​ക്ക് 130 മു​ത​ൽ 140 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ലേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.


Tags:    

Similar News