കേരളത്തിന്റെ കടം 4,29,270.6 കോടി രൂപ

  • കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്
  • 1787.38 കോടി രൂപയുടെ അധിക കടമെടുക്കാൻ അനുവദിച്ചിട്ടുണ്ട്
  • എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
;

Update: 2024-02-06 09:25 GMT
kerala has a debt of rs 4,29,270.6 crore
  • whatsapp icon

കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍.

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നൽകിയിട്ടുണ്ടെന്ന് പങ്കജ് ചൗധരി അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂണ്‍ 30ന് അവസാനിപ്പിച്ചതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അറിയിച്ചു.

കോവിഡ് കാലത്ത് വരുമാനമില്ലാതിരുന്നപ്പോള്‍ പണം കടമെടുത്താണു സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നത്. അതിന്റെ തിരിച്ചടവും പലിശയും കണക്കിലെടുത്താണ് ഇപ്പോള്‍ സെസ് പിരിക്കുന്നത്. അത് 2026 മാര്‍ച്ച് 31വരെ തുടരും.

നിയമം മാറ്റേണ്ടത് ജിഎസ്ടി കൗണ്‍സിലാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News