അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി, വെളിച്ചെണ്ണ വില കുറച്ചു

Update: 2024-12-03 10:13 GMT
supplyco increases prices of jaya rice and green gram, reduces coconut oil prices
  • whatsapp icon

ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. മൂന്നു രൂപ വീതമാണ് കൂട്ടിയത്. ഇതോടെ അരിയ്ക്ക് കിലോഗ്രാമിന് യഥാക്രമം 29, 33 രൂപയായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുൻപ് വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില. അതേസമയം വെളിച്ചെണ്ണ വില കുറച്ചിട്ടുണ്ട്. ലിറ്ററിന് 175 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് 8 രൂപയാണ് കുറച്ചത്. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്. എന്നാൽ വന്‍പയറിന് നാലു രൂപ ഈ മാസം കൂട്ടിയിട്ടുണ്ട്. ഇതോടെ വൻപയറിന് കിലോഗ്രാമിന് 79 രൂപയായി.

ചെറുപയര്‍ (കിലോ) 90 രൂപ, ഉഴുന്ന് ( കിലോ) 95 രൂപ, വന്‍കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (കിലോ) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്‌സിഡി നിരക്ക്. വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്. 

Tags:    

Similar News