സംസ്ഥാന പട്ടയമേള ഫെബ്രുവരി 22 ന്

  • എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അതത് ജില്ലകളിലെ പട്ടയങ്ങള്‍ മന്ത്രിമാര്‍ വിതരണം ചെയ്യും
  • 30,510 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്
  • പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്നത്

Update: 2024-02-20 06:19 GMT

സംസ്ഥാന പട്ടയമേള ഫെബ്രുവരി 22 ന് വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി കോര്‍ണറില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

റവന്യൂ മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനതല പട്ടയ ഉദ്ഘാടനത്തിനൊപ്പം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അതത് ജില്ലകളിലെ പട്ടയങ്ങള്‍ മന്ത്രിമാര്‍ വിതരണം ചെയ്യും.

മൂന്നാം പട്ടയ മേളക്ക് ശേഷം തയ്യാറാക്കിയ 30,510 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.

ഈ സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തിനിടയില്‍ നടത്തിയ മൂന്ന് പട്ടയമേളകളിലൂടെ വിതരണം ചെയ്ത 1,21,604 പട്ടയങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ 1,52,114 പേരാണ് ഭൂമിയുടെ അവകാശികളാവുക.

മേളയില്‍ 7428 എല്‍.എ പട്ടയങ്ങളും, 18,162 എല്‍.ടി പട്ടയങ്ങളും 1964 എല്‍.ടി ദേവസ്വം പട്ടയങ്ങളും, 671 വനഭൂമി കൈവശാവകാശ രേഖകളും 65 ഇതര പട്ടയങ്ങളും വിതരണം ചെയ്യും.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ 5990. തൃശൂര്‍ 3922, കണ്ണൂര്‍ 2374,കാസര്‍ഗോഡ് 1102,കോഴിക്കോട് 2619, മലപ്പുറം 2579, കോട്ടയം 1201, തിരുവനന്തപുരം 1086, ഇടുക്കി 955, എര്‍ണാകുളം 756, വയനാട് 394, ആലപ്പുഴ 173, കൊല്ലം 151, പത്തനംതിട്ട 117, എന്നിങ്ങനെയാണ് പട്ടയ വിതരണം ചെയ്യുക.

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ഒരു പട്ടയമിഷന്‍ രൂപീകരിച്ച് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാനായത്. മലയോര, തീരദേശ, കോളനി പട്ടയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് പട്ടയമിഷന്റെ പ്രവര്‍ത്തനം മുന്നോട്ടു പോവുന്നത്.

Tags:    

Similar News