ഭക്തർ കുറയുന്നു; ശബരിമല നടവരവില്‍ ഇതുവരെ 20 കോടി രൂപ കുറവ്

  • 28 ദിവസത്തെ കണക്കുകള്‍ പ്രകാരമാണ് ഈ കുറവ്
  • 134.44 കോടി രൂപയാണ് ശബരിമലയില്‍ വരവ്.
  • ഭക്തരുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്

Update: 2023-12-15 10:00 GMT

ശബരിമല നടവരവില്‍ ഈ വര്‍ഷം 20 കോടി രൂപയുടെ കുറവ്. കഴിഞ്ഞ 28 ദിവസത്തെ കണക്കുകള്‍ പ്രകാരമാണ് ഈ കുറവ്. ഈ വര്‍ഷം 134.44 കോടി രൂപയാണ് ശബരിമലയില്‍ വരവ്. എന്നാല്‍ കഴിഞ്ഞവര്‍ഷം 154.77 കോടി രൂപയാണ് വരുമാനമായി ലഭിച്ചിരുന്നത്.

അപ്പം ,അരവണ എന്നിവയിലും കോടികളുടെ വ്യത്യാസം ഇക്കുറി ഉണ്ടായിട്ടുണ്ട്. ഭക്തരുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്താണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

28 ദിവസത്തെ നടവരവ് കണക്കുകള്‍

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. എന്നാല്‍ ഇത്തവണ 41.80 കോടിയാണ് കാണിക്ക വരവ്. 4.65 കോടി രൂപയുടെ വ്യത്യാസമാണ് കാണിക്ക വരവില്‍ മാത്രം ഉണ്ടായത്.

അപ്പം വിറ്റുവരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യം ഇത് 9.43 കോടി രൂപയായിരുന്നു. 44.49 ലക്ഷം രൂപയുടെ കുറവാണ് അപ്പം വിറ്റുവരവിലുണ്ടായത്.

കഴിഞ്ഞ വര്‍ഷം അരവണയുടെ വരവ് 73.75 കോടി രൂപയാണ്. ഇത്തവണ അരവണയുടെ വരവ് 61.91 കോടിയുമാണ്.11.84 കോടി രൂപയുടെ വ്യത്യാസമാണ് അരവണയുടെ വരവില്‍ മാത്രം ഉണ്ടായത്.

Tags:    

Similar News