മദ്യ വില്‍പ്പനയില്‍ റെക്കോഡ്, ക്രിസ്മസ്-പുതുവര്‍ഷ വില്‍പ്പന 543 കോടി
- ഡിസംബര്‍ 31 ന് മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം
- ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റ്
ക്രിസ്മസ്-പുതുവര്‍ഷ മദ്യ വില്‍പ്പനയില്‍ സംസ്ഥാനത്ത് ഇത്തവണ റെക്കോര്‍ഡ്. 2022 നെ അപേക്ഷിച്ച് 26.87 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ബെവ് കോ വഴി നടന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് വിറ്റത് 543 കോടി രൂപയുടെ മദ്യമാണ്. ഡിസംബര്‍ 31 ന് മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യവും. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള 10 ദിവസത്തെ വില്‍പ്പനയെയാണ് ക്രിസ്മസ് പുതുവല്‍സര വില്‍പ്പനയായി കണക്കാക്കുന്നത്.
ഡിസംബര്‍ 22 മുതല്‍ 31 വരെയുളള കണക്കുകള്‍
ഡിസംബര്‍ 22 മുതല്‍ 31 വരെയുളള പത്ത് ദിവസത്തില്‍ 543.13 കോടി രൂപയുടെ മദ്യ വില്‍പ്പന നടന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നിരുന്നത്. ഡിസംബര്‍ 31 ന് ഇത്തവണ റെക്കോര്‍ഡ് മദ്യ വില്‍പ്പന നടന്നു. 94.54 കോടി രുപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 93.33 കോടിയായിരുന്നു. 1.21 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 24 ന് 70.73 കോടി, ഡിസംബര്‍ 24 ന് 70.73 കോടി, ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പനയുണ്ടായി. ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും നികുതിയായി സർക്കാരിന് ലഭിക്കും. ഇത് ഏകദേശം 490 കോടി രൂപ വരും.
ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റ്
ഡിസംബര്‍ 30 ന് 61.91 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2022 ഡിസംബര്‍ 30 ന് 55.04 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. ഡിസംബര്‍ 31 ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം 77 ലക്ഷം, ഇരിങ്ങാലക്കുട 76 ലക്ഷം, കൊല്ലം ആശ്രാമം73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വില്‍പ്പന.