തിരുവനന്തപുരം മെട്രോ; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, പള്ളിപ്പുറം മുതൽ കിള്ളിപ്പാല൦ വരെ ആദ്യ ഘട്ടം

  • കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
  • സര്‍ക്കാരിനെ അറിയിച്ചതിനു ശേഷമാകും അന്തിമ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുക
  • ഒന്നാം ഘട്ടത്തില്‍ 27.4 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ സജ്ജമാക്കുക

Update: 2024-02-03 09:09 GMT

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡിപിആറിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഡിഎംആര്‍സി ഉദ്യോസ്ഥരുമായി ചര്‍ച്ച നടത്തി കെഎംആര്‍എല്‍ അവര്‍ നല്‍കിയ വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു. സര്‍ക്കാരിനെ അറിയിച്ചതിനു ശേഷമാകും അന്തിമ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുക.

ഇപ്പോള്‍ നടക്കുന്നത് രണ്ടാം ഘട്ടത്തിലെ വികസനത്തിന്റെ സാധ്യതകളുടെ പഠനമാണ്. മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന്റെ ഡിപിആര്‍ പൂര്‍ണമായതായാണ് സൂചന. ഇതുകൂടി പൂര്‍ത്തിയാക്കി, രണ്ടാഴ്ചയ്ക്കകം മെട്രോയുടെ ഡിപിആര്‍ കെഎംആര്‍എല്ലിന് സമര്‍പ്പിക്കും.

ഒന്നാം ഘട്ടത്തില്‍ പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ കരമന കൈമനം വഴി പള്ളിച്ചല്‍ വരെ 27.4 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ സജ്ജമാക്കുക. കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ലുലു മാള്‍, ചാക്ക, ഈഞ്ചയ്ക്കല്‍ വഴി കിളിപ്പാലം വരെ 14.7 കിലോമീറ്റര്‍ രണ്ടാം ഘട്ടത്തിലും നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.

Tags:    

Similar News