ഡിസംബര്‍ 31 ന് രാത്രിയില്‍ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
- രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 6 വരെ അടച്ചിടും
- ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ടിയാണ് പമ്പുകള്‍ അടച്ചിടുന്നത്
- കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും
സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഡിസംബര്‍ 31 ന് രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 6 വരെ അടച്ചിടും. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ടിയാണ് സംസ്ഥാനത്തെ പമ്പുകള്‍ അടച്ചിടുന്നത്.
പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം പതിവായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം.
ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും പെട്രോള്‍ പമ്പുകളുടെയും ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം െ്രെടഡേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൂടാതെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂവെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഡിസംബര്‍ 31ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ച് സൂചനാ സമരം നചത്തുന്ന സാഹചര്യത്തില്‍ ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍,മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തുടങ്ങിയ 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.