പ്രതിഷേധം ആരെയും തോല്‍പ്പിക്കാനല്ല, അര്‍ഹമായത് നേടാനാണ്: പിണറായി

  • മന്ത്രിസഭാംഗങ്ങള്‍, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കും
  • കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനം സംസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു
  • രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തിന് വൻ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് പ്രക്ഷോഭം

Update: 2024-02-07 13:15 GMT

കേന്ദ്ര സര്‍ക്കാരിന്റെ സമീപകാല നടപടികള്‍ സഹകരണ ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്‌ക്കെതിരായ പ്രതിഷേധം ആരെയും തോല്‍പ്പിക്കാനല്ല, മറിച്ച് സംസ്ഥാനത്തിന് അര്‍ഹമായത് നേടാനാണ്, കേന്ദ്രം ഫണ്ട് വെട്ടിക്കുറയ്ക്കുകയാണെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തില്‍ കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനം സംസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍, എംപിമാർ,  എംഎൽഎമാർ തുടങ്ങിയവർ നാളെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കും.

കേരളത്തിന്‍റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്, മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയുടെ ഫെഡറൽ ഘടനയിലെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള ഈ നവീന ജനാധിപത്യ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു.

രാജ്യ തലസ്ഥാനത്ത് നാളെ നടക്കുന്ന പ്രതിഷേധത്തിന് വൻ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


Tags:    

Similar News