ഷാരൂഖ് ഖാന്‍ ഇനി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

  • ഷാരൂഖ് ഖാന്‍ എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കളേയും ഒരേ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന താരം
  • 1887ലാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിതമായത്.
  • നിലവില്‍ എംപിജിക്ക് 40,000 ത്തിലധികം ജീവനക്കാരുണ്ട്,

Update: 2024-05-29 08:11 GMT

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (എംപിജി) ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ഷാരൂഖ് ഖാനെ നിയമിച്ചു. എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കളേയും ഒരേ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന താരമെന്ന പ്രത്യേകതയാണ് അംബാസിഡറായി തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും താല്‍പര്യങ്ങളും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കാഴ്ച്ചപ്പാടും പ്രോത്സിപ്പിക്കുന്നതിനുള്ളതാണ് ഈ നീക്കം. രാജ്യത്തിന്റെ വിവധ കോണുകളുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ സഹകരണത്തിലൂടെ സാധിക്കും. അംബാസഡര്‍ എന്ന നിലയില്‍, ഷാരൂഖ് ഖാന്‍ ഗ്രൂപ്പിന്റെ കാമ്പെയ്നുകളും സേവനങ്ങളും പ്രോത്സാഹിപ്പിക്കും.

ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ്് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ എന്‍ബിഎഫ്സികളുടെ പ്രൊമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന ഇന്ത്യയിലെ 137 വര്‍ഷം പഴക്കമുള്ള പ്രമുഖ ബിസിനസ്സ് കൂട്ടായ്മയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.

1887ലാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിതമായത്. റീട്ടെയില്‍ വ്യാപാരത്തില്‍ തുടക്കം കുറിച്ച ഗ്രൂ്പപ് പിന്നീട് സാമ്പത്തിക സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, റിയല്‍റ്റി, ഐടി സേവനങ്ങള്‍, ഹെല്‍ത്ത് കെയര്‍, പ്രഷ്യസ് മെറ്റല്‍സ്, ഗ്ലോബല്‍ സര്‍വീസസ്, ഇതര ഊര്‍ജം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചു.

നിലവില്‍ എംപിജിക്ക് 40,000 ത്തിലധികം ജീവനക്കാരുണ്ട്, രാജ്യത്തുടനീളമുള്ള 5200-ലധികം ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 60,000 കോടി രൂപയിലധികം ഉല്‍പ്പന്ന സേവനങ്ങളാണ് വിതരണം ചെയ്തത്.

ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ഉപജീവനം (HEEL) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുഴുവന്‍ ഗ്രൂപ്പ് കമ്പനികളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നു.

Tags:    

Similar News