സ്വര്‍ണ ഇതര മേഖലകളില്‍ മുന്നേറാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

  • സ്വര്‍ണ വായ്പാ ഇതര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ
  • 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  • പൊതു ലിസ്റ്റിംഗ് കമ്പനിയാക്കാനുള്ള ചര്‍ച്ചകള്‍ സജീവം

Update: 2024-05-14 09:53 GMT

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സ്വര്‍ണ വായ്പാ വിതരണം വെട്ടക്കുറക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. നിലവില്‍ വെറും രണ്ട് ശതമാനം മാത്രമാണ് സ്വര്‍ണ ഇതര മേഖലയില്‍ നിന്നുള്ള വരുമാനം. ഇത് 80 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. കമ്പനിയുടെ ബിസിനസില്‍ 98 ശതമാനവും സ്വര്‍ണ വായ്പയാണ്. ഇത് 80 ആയി ചുരുക്കാനാണ് ശ്രമിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷാജി വര്‍ഗീസ് പറഞ്ഞു. താഴെ തട്ടു മുതല്‍ ഇടത്തരം വരുമാനമുള്ളവരിലേക്ക് കൂടുതല്‍കടന്നു ചെല്ലാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എംഎസ്എംഇ ഫിനാന്‍സിംഗ്, ആസ്തികളില്‍ മേലുള്ള വായ്പകള്‍ എന്നീ മേഖലകളായിരിക്കും കൂടുതല്‍ ശ്രദ്ധ ചെലുത്തുക. മൂന്ന് വര്‍ഷം കൊണ്ട് പൊതു ലിസ്റ്റിംഗ് കമ്പനിയാകാനുള്ള നീക്കത്തിലാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്.

കമ്പനി വിപുലീകരിക്കുന്നതോടെ 4000 പുതിയ തൊഴില്‍ അവസരങ്ങള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സൃഷ്ടിക്കപ്പെടും. കഴിഞ്ഞ വര്‍ഷം 3,500 പേരെ നിയമിച്ചതില്‍ 1,500 പേരെ പുതിയ ബിസിനസുകള്‍ക്കായി വിന്യസിച്ചു. കമ്പനിക്ക് നിലവില്‍ 22,500 ജീവനക്കാരാണുള്ളത്.

'ഞങ്ങള്‍ ഇപ്പോള്‍ ഒറു പരിവര്‍ത്തന ഘട്ടത്തിലാണ്. കാലങ്ങളായി സ്വര്‍ണവായ്പയിലാണ് കമ്പനി ശ്രദ്ധയൂന്നിയിരുന്നത്. ബിസിനസിന്റെ ഏതാണ്ട് 98 ശതമാനം വരുമിത്. എന്നാല്‍ സ്വര്‍ണ വായ്പാ ഇതര മേഖലയിലെ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. താഴേതട്ട് മുതല്‍ ഇടത്തരം വരുമാനക്കാര്‍ വരെ ഉപഭോക്താക്കളാക്കാനുള്ള അവസരമാണ് ഇതിലൂടെ ഉന്നമിടുന്നത്,'ഷാജി വര്‍ഗീസ് പറഞ്ഞു.

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് 18,000 കോടി രൂപയുടെ സ്വര്‍ണ്ണവായ്പകളും ബാക്കിയുള്ളവ വസ്തു-എസ്എംഇ വായ്പകളും ഉള്‍പ്പെടെ 20,487 കോടി രൂപയുടെ വായ്പാ ആസ്തിയുണ്ട്. കഴിഞ്ഞ വര്‍ഷം 200 ശാഖകള്‍ തുറക്കുന്നതിന് കമ്പനിക്ക അനുമതി ലഭിച്ചിട്ടുണ്ട്. 100 ഓളം ശാഖകള്‍ ഇതിനകം തുറന്നിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നും രണ്ടും പാദങ്ങളില്‍ സമാനമായ എണ്ണം ശാഖകള്‍ തുറക്കുമെന്നും വര്‍ഗീസ് പറഞ്ഞു.


Tags:    

Similar News