എൻസിഡി വഴി മുത്തൂറ്റ് ഫിനാൻസ് 1000 കോടി രൂപ സമാഹരിക്കും

  • ഇഷ്യു ജനുവരി 8 ന് ആരംഭിച്ച് ജനുവരി 19 ന് ക്ലോസ് ചെയ്യും
  • ക്രിസിലും ഇക്രയും AA+ (Stable) റേറ്റിങ് നൽകിയിട്ടുണ്ട്
  • എൻസിഡികൾക്ക് പ്രതിവർഷം 8.75-9.00 ശതമാനം പലിശ നിരക്കാണുള്ളത്

Update: 2024-01-02 13:44 GMT

മുംബൈ: പ്രമുഖ നോൺ-ബാങ്ക് ഫിനാൻസ് കമ്പനിയായ (എൻബിഎഫ് സി; NBFC) മുത്തൂറ്റ് ഫിനാൻസ്, സുരക്ഷിതവും വീണ്ടെടുക്കാവുന്നതുമായ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻ സി ഡി ; NCD) പൊതു ഇഷ്യൂവിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചു.

60,000 കോടി രൂപയിലധികം വായ്പ വിപണിയിലുള്ള ഏറ്റവും വലിയ സ്വർണ്ണ വായ്പാ ധനകാര്യ സ്ഥാപനത്തിന്റെ 33-ാമത് പബ്ലിക് ഇഷ്യൂ ആയ 100 കോടി രൂപയുടെ ഈ പുതിയ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾക്ക് 900 കോടി.രൂപ വരെ അധിക സബ്‌സ്‌ക്രിപ്‌ഷൻ നിലനിർത്താൻ അവകാശമുണ്ട്. . . 

ഇഷ്യു ജനുവരി 8 ന് ആരംഭിച്ച് ജനുവരി 19 ന് ക്ലോസ് ചെയ്യുമെന്നും ബോർഡ് തീരുമാനിച്ചേക്കാവുന്ന നേരത്തെയുള്ള തീയതിയിലോ നീട്ടിയ തീയതിയിലോ ക്ലോസ് ചെയ്യാമെന്നും കൊച്ചി ആസ്ഥാനമായുള്ള കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ക്രിസിലും (CRISIL) ഇക്രയും (ICRA) AA+ (Stable) റേറ്റുചെയ്ത NCD-കൾ ബി എസ്  ഇ-യിലാണ് ലിസ്റ്റ് ചെയ്യുന്നത്.

പ്രതിമാസ അല്ലെങ്കിൽ വാർഷിക പലിശ പേയ്‌മെന്റ് ഫ്രീക്വൻസിയോ അല്ലെങ്കിൽ മെച്യൂരിറ്റി റിഡീംഷനോ ഉള്ള എൻസിഡികൾക്ക് പ്രതിവർഷം 8.75-9.00 ശതമാനം പലിശ നിരക്കിൽ ഏഴ് നിക്ഷേപ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

Tags:    

Similar News