ഭൂമി പ്രശ്‌നങ്ങളില്‍ അതിവേഗ തീരുമാനമെന്ന് മന്ത്രി കെ രാജന്‍

  • 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകള്‍ മുഖേന തീര്‍പ്പാക്കുന്നത്
  • കേരളത്തില്‍ ഓണ്‍ലൈനായി മാത്രം 3,74218 അപേക്ഷകളാണ് ലഭിച്ചത്
  • തരംമാറ്റം പേര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്
;

Update: 2024-01-16 13:15 GMT
Minister K Rajan said a quick decision on land issues.
  • whatsapp icon

വയനാട് : സങ്കീര്‍ണമായ ഭൂമി പ്രശ്‌നങ്ങളില്‍ പോലും അതിവേഗം തീരുമാനമെടുക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസ് റിക്കാര്‍ഡ് റൂമിന്റെ ഉദ്ഘാടനവും പനമരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സൗജന്യ, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അര്‍ഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകള്‍ മുഖേന തീര്‍പ്പാക്കുന്നത്. വയനാട്ടില്‍ ഇത്തരത്തില്‍ ലഭിച്ച 251 എണ്ണത്തിന്റെ തരം മാറ്റം നടപടി പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. അദാലത്തില്‍ പുതുതായി ലഭിക്കുന്നവ ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ഓണ്‍ലൈനായി മാത്രം 3,74218 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1,16,432 എണ്ണം തരം മാറ്റിക്കഴിഞ്ഞു. ശേഷിക്കുന്നവ പരിശോധിച്ചു നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. 68 ജൂനിയര്‍ സൂപ്രണ്ടുമാരെയും 181 ക്ലര്‍ക്കുമാരെയും തരംമാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി നിയമിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.

തരംമാറ്റം പേര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി. ഭൂമിയുടെ ഫെയര്‍വാല്യു കൂടി പുനര്‍ നിര്‍ണ്ണയിച്ച് നല്‍കുന്നതിനാവശ്യമായ ഭേദഗതി, തരംമാറ്റ പോര്‍ട്ടലില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News