ഇരുട്ടടി വരുന്നു! വൈദ്യുതി നിരക്ക് വർധിപ്പിക്കും, തീരുമാനം ഉടൻ

Update: 2024-12-02 11:06 GMT
minister k krishnankutty says electricity rates will have to be increased in the state
  • whatsapp icon

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും വര്‍ധനയെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് ഉയര്‍ത്തിക്കൊണ്ട് റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം ഉടന്‍ ഉണ്ടാകും. ഈ ആഴ്ച തന്നെ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കാനാണ് ആലോചന.  യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ നിരക്ക് ഉയര്‍ത്തിയേക്കും.

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വർധിപ്പിക്കാൻ കേരളത്തിൽ സാധ്യതകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാവത്തത് തിരിച്ചടിയാണെന്നും‌ ഹൈഡ്രൽ പ്രോജക്റ്റുകൾ പ്രതിഷേധങ്ങൾ കൊണ്ട് നിലച്ചുവെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

Tags:    

Similar News