വിപണിയിൽ മധുരം നുകർന്ന് മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റുകള്‍

  • ഡെലീസ എന്ന പേരിൽ മൂന്ന് വേരിയന്റ് ഡാർക്ക് ചോക്ലേറ്റിസ്
  • പുതിയ ഉൽപ്പന്നങ്ങൾക്ക് അത്ഭുത പൂർവമായാ സ്വീകാര്യത
  • രണ്ടുമാസത്തിനുള്ളിൽ വിൽപ്പന 1 കോടി രൂപ കടന്നു.

Update: 2024-01-24 09:27 GMT

മിൽമ അവതരിപ്പിച്ച ഡെലിസ ഡാർക്ക് ചോക്ലേറ്റും, ചോക്കോഫുൾ സ്നാക്ക് ബാറും വിപണിയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. രണ്ടുമാസത്തിനുള്ളിൽ അവയുടെ വിൽപ്പന 1 കോടി രൂപ കടന്നു.

2023 നവംബർ പകുതിയിൽ ആണ് മിൽമ മൂന്ന് വേരിയന്റുകളിൽ ഡെലിസ ബ്രാൻഡ് ചോക്ലേറ്റ്സ് അവതരിപ്പിച്ചത്. ഈ സമാരംഭത്തോടെ, 'റീപൊസിഷനിംഗ് മിൽമ 2023' പദ്ധതിയുടെ ഭാഗമായി അമുലിന് ശേഷം ഡാർക്ക് ചോക്ലേറ്റുകൾ പുറത്തിറക്കുന്ന രാജ്യത്തെ രണ്ടാമത്തെ ക്ഷീര സഹകരണ ഫെഡറേഷനായി മിൽമ മാറുകയും, പ്രീമിയം സെഗ്‌മെന്റിലേക്ക് കടക്കുകയും ചെയ്തു. ഡെലീസ എന്ന പേരിൽ മൂന്ന് വേരിയന്റ് ഡാർക്ക് ചോക്ലേറ്റിസ്, രണ്ട് ചോക്കോഫുൾ സ്നാക്ക് ബാർ വേരിയന്റുകളും ഒരു മിൽക്ക് ചോക്ലേറ്റ് വേരിയന്റും ഉൾപ്പെടുന്ന ഉത്പന്നങ്ങൾ ആണ് മിൽമ വിപണിയിൽ എത്തിച്ചത്. ‘ലിറ്റിൽ മൊമന്റ്സ്’ എന്ന പേരിൽ ഒരു ചോക്ലേറ്റ് ബോക്സും മിൽമ അവതരിപ്പിച്ചിട്ടുണ്ട്.

വിപണിയിൽ ലഭ്യമായ ഡാർക്ക് ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ പ്ലെയിൻ ഡാർക്ക് ചോക്ലേറ്റ്, മറ്റ് രണ്ടെണ്ണം ഓറഞ്ചും ബദാമും, ഉണക്കമുന്തിരിയും ബദാമും കൂട്ടിച്ചേർത്തുള്ളതുമാണ്. 70 ഗ്രാമും 35 ഗ്രാമും പാക്ക് ചോക്ലേറ്റ്സ് ആണ് ലഭ്യമാകുന്നത്. പ്രീമിയം ചോക്ലേറ്റ് സെഗ്‌മെന്റിലെ മിൽമയുടെ ഡാർക്ക് ചോക്ലേറ്റുകളിൽ 50 ശതമാനത്തിൽ കൂടുതൽ കൊക്കോ അടങ്ങിയിരിക്കുന്നതിനാൽ പ്രായഭേദമന്യേ ആസ്വദിക്കാൻ കഴിയും.

പുതിയ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച അത്ഭുത പൂർവമായ സ്വീകാര്യത മിൽമയുടെ വിപണി വികസനത്തിനും, ഡെയറി ഉൽപ്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും സഹായകമാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.

Tags:    

Similar News