കൊടുംചൂടില്‍ കര്‍ഷക നഷ്ടം നികത്തുവാനുള്ള പദ്ധതിയുമായി മില്‍മ

  • എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഈ പദ്ധതി
  • ഒരു കറവപശുവിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് 99 രൂപയാണ് പ്രീമിയം നിരക്ക്
  • ഏപ്രില്‍, മെയ് മാസങ്ങളില്‍ പരിരക്ഷാ പദ്ധതി നടപ്പിലാക്കും

Update: 2024-04-01 06:50 GMT

വറ്റി വരണ്ട വേനലില്‍ ക്ഷീര കര്‍ക്കര്‍ക്ക് ആശ്വാസവുമായി മില്‍മ. ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരുടെ കറവമൃഗങ്ങളില്‍ പാലുല്‍പാദനത്തില്‍ കുറവ് വരുന്നത് മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ട പരിഹാരത്തിന് പരിരക്ഷ നല്‍കുന്നതിനുള്ള ഹീറ്റ് ഇന്‍ഡക്‌സ് ബെയ്‌സഡ് കാറ്റില്‍ ഇന്‍ഷൂറന്‍സ് പദ്ധതി മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ എം ടി ജയന്‍ അറിയിച്ചു.

മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള താപനിലയില്‍ നിന്നും തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന 6,8,14,26 എന്നീ ദിവസങ്ങളില്‍ യഥാക്രമം കറവമൃഗം ഒന്നിന് 200, 400,600, 2000 രൂപ വീതമാണ് സാമ്പത്തിക പരിരക്ഷ ലഭിക്കുന്നത്.

ഒരു കറവപശുവിനെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് 99 രൂപയാണ് പ്രീമിയം നിരക്ക് , 50 രൂപ മേഖല യൂണിയനും, 49 രൂപ കര്‍ഷകനില്‍ നിന്നും ഗുണഭോക്തൃ വിഹിതമായി സമാഹരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നാല് ജില്ലകളിലായുള്ള 1000 ല്‍ അധികം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ കര്‍ഷകരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനാണ് മേഖലാ യൂണിയന്റെ ഭരണസമിതി തീരുമാനമെടുത്തിട്ടുള്ളത്. ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യം കര്‍ഷകന്റെ അക്കൗണ്ടില്‍ നേരിട്ട് എത്തിക്കുന്നതായിരിക്കും.


Tags:    

Similar News