മലബാര്‍ മില്‍മ അധിക പാല്‍വില പ്രഖ്യാപിച്ചു

  • മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ പാലിന് 1.50 രൂപ അധിക വിലയായി ലഭിക്കും
  • മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയാണ് ആനുകൂല്യം പ്രഖ്യാപിച്ചത്
  • അധിക പാല്‍ വിലയായി ക്ഷീര കര്‍ഷകരില്‍ വന്നു ചേരുന്നത് 17 കോടി രൂപയാണ്
;

Update: 2024-03-15 09:43 GMT
malabar milmas bumper assistance to dairy farmers
  • whatsapp icon

മലബാര്‍ മില്‍മ അധിക പാല്‍വില പ്രഖ്യാപിച്ചു.

മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ ആനന്ദ് മാതൃകാ സംഘങ്ങള്‍ വഴി നല്‍കുന്ന പാലിന് ലിറ്ററിന് 1.50 രൂപ അധിക വിലയായി ലഭിക്കും.

മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. മൂന്നു കോടി രൂപ ഈയിനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. ഇതോടെ അധിക പാല്‍ വിലയായി മാര്‍ച്ച് മാസത്തില്‍ മലബാറിലെ ക്ഷീര കര്‍ഷകരില്‍ വന്നു ചേരുന്നത് 17 കോടി രൂപയാണ്.

മാര്‍ച്ച് മാസത്തില്‍ അളക്കുന്ന പാലിന് 4.00 രൂപ, 1.50 രൂപ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി 5.50 രൂപ അധിക പാല്‍വിലയായി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 1.50 രൂപ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മാര്‍ച്ച് മാസത്തില്‍ ഒരു ലിറ്റര്‍ പാലിന് കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി ഏഴ് രൂപ ലഭിക്കും. അധിക വില കൂടി നൽകുമ്പോൾ ശരാശരി പാല്‍ വില 52 രൂപ 45 പൈസയാകും.

2023- 24 സാമ്പത്തിക വര്‍ഷം അധികപാല്‍ വില, കാലിത്തീറ്റ സബ്‌സിഡി എന്നീയിനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് ഇതുവരെ 52 കോടിയോളം രൂപയാണ് നല്‍കിയിട്ടുള്ളത്.

Tags:    

Similar News