റാന്‍ഡ് റിഫൈനറിയുമായി മലബാര്‍ ഗോള്‍ഡ് കരാറിലെത്തി

  • ദക്ഷിണാഫ്രിക്കയിലെ പ്രമുഖ സ്വര്‍ണ-വെള്ളി ശുദ്ധീകരണശാലയാണ് റാന്‍ഡ് റിഫൈനറി
  • ഓരോ ബാച്ചിലും റാന്‍ഡ് പ്യുവര്‍ മാര്‍ക്കും അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റും
  • ആദ്യ സ്വര്‍ണത്തിന്റെ ഇറക്കുമതി മലബാര്‍ ഗോള്‍ഡ് സ്വീകരിച്ചു

Update: 2023-12-19 14:34 GMT

പ്രമുഖ സ്വര്‍ണ-വെള്ളി ശുദ്ധീകരണശാലകളിലൊന്നായ ദക്ഷിണാഫ്രിക്കയിലെ റാന്‍ഡ് റിഫൈനറിയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, കരാറിലെത്തി. ലണ്ടന്‍ ബുള്ള്യന്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ അംഗീകാരമുള്ള സ്ഥാപനമാണ് റാന്‍ഡ് റിഫൈനറി. ആദ്യ സ്വര്‍ണത്തിന്റെ ഇറക്കുമതി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, എംഡി - ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ്, ഷംലാല്‍ അഹമ്മദ് റാന്‍ഡ് റിഫൈനറി സിഇഒ ആയ പ്രവീണ്‍ ബൈജ്നാഥില്‍ നിന്ന് ഏറ്റുവാങ്ങി.

റാന്‍ഡ് റിഫൈനറിക്ക് തെക്കന്‍ അര്‍ധഗോളത്തിലെ ഏക റഫറി സ്റ്റാറ്റസ് റിഫൈനര്‍ എന്ന സവിശേഷ പദവിയുണ്ട്. സെക്യൂരിറ്റി എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റുചെയ്യപ്പെട്ട ഖനികളില്‍നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച് ശുചീകരിച്ചാണ് റാന്‍ഡ് റിഫൈനറി സ്വര്‍ണം നല്‍കുന്നത്.

ഓരോ ബാച്ചിലും റാന്‍ഡ് പ്യുവര്‍ മാര്‍ക്കും അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും.

'റാന്‍ഡ് റിഫൈനറിയുമായുള്ള ഞങ്ങളുടെ കരാറിലൂടെയും റാന്‍ഡ്പ്യുവര്‍ സ്വര്‍ണ്ണത്തിന്റെ സംഭരണത്തിലൂടെയും, വ്യവസായത്തിന് അനുയോജ്യമായ സ്വര്‍ണ്ണം തിരഞ്ഞെടുത്ത് ധാര്‍മ്മികമായ ഉറവിടത്തിനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു', മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് അഭിപ്രായപ്പെട്ടു.12 രാജ്യങ്ങളിലായി 335-ലധികം സ്റ്റോറുകളുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആഗോളതലത്തില്‍ ആറാമത്തെ വലിയ ജ്വല്ലറിയായി തുടരുന്നു.

Tags:    

Similar News