പതിവ് തെറ്റിച്ചില്ല, പുവർഹോമിന് യൂസഫലിയുടെ റംസാൻ സമ്മാനമായി 25 ലക്ഷം

  • തുടർച്ചയായി എട്ടാമത്തെ വർഷമാണ് ധനസഹായം നൽകുന്നത്
  • ഇതുവരെ 2 കോടി രൂപയുടെ ധനസഹായം പുവര്‍ഹോമിന് കൈമാറിയിട്ടുണ്ട്
;

Update: 2024-03-27 07:32 GMT
eighth year, kollam poor home received yusafalis ramzan gift
  • whatsapp icon

 കൊല്ലം മുണ്ടക്കൽ പുവർ ഹോമിലെ അന്തേവാസികളുടെ ക്ഷേമത്തിനായി എം എ യൂസഫലി 25 ലക്ഷം രൂപ കൈമാറി.

തുടർച്ചയായി എട്ടാമത്തെ വർഷമാണ് കൊല്ലം മുണ്ടക്കൽ പുവർ ഹോമിന് എം എ യൂസഫലി ധനസഹായം നൽകുന്നത്.

 പുവര്‍ ഹോമിന്‍റെ ശോചനീയാവസ്ഥ മാധ്യമങ്ങള്‍ വഴി അറിയാനിടയായതിന് പിന്നാലെ 2017 -ലാണ്  25 ലക്ഷം രൂപയുടെ ആദ്യ ധനസഹായം നൽകിയത്.

 എം എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ പുവര്‍ ഹോം സെക്രട്ടറി ഡോ. ഡി ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ഡിഡി കൈമാറിയത്.

സ്ത്രീകളും പുരുഷന്മാരുമടക്കം 105 അന്തേവാസികളാണ് പൂവർ ഹോമിൽ ഉള്ളത്.

 ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, ചികിത്സാ സൗകര്യങ്ങള്‍, എന്നിവ ഒരുക്കുന്നതിനുമായാണ് എട്ടാം വര്‍ഷവും മുടക്കമില്ലാതെ യൂസഫലി സഹായമെത്തിച്ചത്.

ഇതുവരെ 2 കോടി രൂപയുടെ ധനസഹായം യൂസഫലി പുവര്‍ഹോമിന് കൈമാറിയിട്ടുണ്ട്.



Tags:    

Similar News